Advertisement

പശ്ചിമ ബംഗാളില്‍ ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ്  നടത്തുന്നതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്

March 11, 2019
Google News 1 minute Read

പശ്ചിമ ബംഗാളില്‍ ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ്  നടത്തുന്നതിനെ എതിർത്ത് തൃണമൂല്‍ കോണ്‍ഗ്രസ് . റംസാന്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് ന്യൂനപക്ഷ വോട്ടുകള്‍ കുറയാനിടയാക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അതേ സമയം, തെരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് മുഴുവനായി നിർത്തിവക്കാനാവില്ലെന്നും, വെള്ളിയാഴ്ചയും മറ്റ് ആഘോഷ ദിവസങ്ങളും തെരഞ്ഞെടുപ്പില്‍ നിന്നൊഴിവാക്കിയിട്ടുണ്ടെന്നും ഇലക്ഷന്‍ കമ്മീഷന്‍ സ്ഥീരീകരിച്ചു.

പശ്ചിമ ബംഗാളില്‍ 7 ഘട്ടമായി ലോക്സഭ  തെരഞ്ഞെടുപ്പ്  നടത്തുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചതിനെ തുടർന്നാണ് നേതാക്കളുടെ പ്രതികരണം. തെരഞ്ഞെടുപ്പ് സമയത്ത് റംസാന്‍ ആയതിനാല്‍ മുസ്ലീം വീഭാഗം വോട്ട് ചെയ്യാനെത്തുന്നതില്‍ കുറവുണ്ടാകും. ഇത് ബി ജെ പിയെ സഹായിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

Read More: രണ്ട് സംസ്ഥാനങ്ങളില്‍ കൂടി കോണ്‍ഗ്രസിനെ തളളി അഖിലേഷ്-മായാവതി സഖ്യം

എന്നാല്‍ റംസാനുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ മാറ്റി വക്കേണ്ടതില്ലെന്ന് ബി ജെ പി പ്രതികരിച്ചു. ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം സംസ്ഥാനത്ത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പിന് വഴിയൊരുക്കുമെന്നായിരുന്നു സി പി ഐ എം പ്രതികരണം. തെരഞ്ഞെടുപ്പ് ബന്ധപ്പെട്ട് പുറത്ത് വരുന്ന വിവാദങ്ങള്‍ ആനാവശ്യമെണെന്ന് എ ഐ എം ഐ എം നോതാവി അസദ്ദുദ്ദീന്‍ ഒവൈസി പറഞ്ഞു.

തെരഞ്ഞെടുപ്പ് തീയതി നിർണയ സമയത്ത് വെള്ളിയാഴ്ച മറ്റ് ആഘോഷ ദിവസങ്ങളും ഒഴിവാക്കിയിരുന്നെന്നും, ഒരു മാസം പൂർണമായി തെരഞ്ഞെടുപ്പ്  ഒഴിവാക്കാനാവില്ലെന്ന് കമ്മീഷന്‍ ഔദ്യോഗികമായി വിശദീകരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here