തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍.  മുല്ലപ്പളളി വടകര മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് രീതിയില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന് മുല്ലപ്പളളി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

അതേസമയം ഉമ്മന്‍ ചാണ്ടിയെ പത്തനംതിട്ട മണ്ഡലത്തിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നു.  പി.സി ചാക്കോ , ആന്റോ ആന്റണി, ഷാനി മോള്‍ ഉസ്മാന്‍, അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം സാധ്യതാ പട്ടികയിലുണ്ട്. മത്സരിക്കാനില്ലെന്ന നിലപാട് മുല്ലപ്പള്ളിയും സുധാകരനും ആവര്‍ത്തിച്ചു. വടകരയില്‍ കെ.കെ രമയെ പിന്തുണക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേ സമയം ഐ ഗ്രൂപ്പിന്റെ സിറ്റിംങ് സീറ്റായ വയനാട് മണ്ഡലം ടി സിദ്ദീഖിന് നല്‍കാനാവില്ലെന്ന് നിലപാടിലാണ് രമേശ് ചെന്നിത്തല. ടി ആസഫലിയുടെ പേര് സാധ്യത പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

Read More: എനിക്ക് സൗകര്യമുള്ള സമയത്ത് സ്വന്തം ഇഷ്ടപ്രകാരമാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റിടുന്നത്; മുല്ലപ്പളളിക്ക് ബല്‍റാമിന്‍റെ മറുപടി

ആലപ്പുഴയില്‍ ഷാനിമോൾ ഉസ്മാൻ, പി.സി വിഷ്ണുനാഥ്ന് എന്നിവര്‍ സാധ്യത പട്ടികയിലുണ്ട്. ആറ്റിങ്ങൽ മണ്ഡലത്തില്‍ അടൂര്‍ പ്രകാശിനാണ് സാധ്യത. ഇടുക്കിയില്‍ ആന്റോ ആന്റണിയോ ഡീൻ കുര്യാക്കോസോ ജോസഫ് വാഴയ്ക്കനോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാകും.

തൃശൂർ മണ്ഡലത്തില്‍ ജോസ് വള്ളൂർ, ടി.എൻ പ്രതാപൻ എന്നിവരാണ് പട്ടികയിലുള്ളത്. ചാലക്കുടിയില്‍ ബെന്നി ബെഹ്നാനോ പി.സി ചാക്കോയോ സ്ഥാനാര്‍ഥികളാകും. വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനോ ടി.സിദ്ദീഖോ ആയിരിക്കും സ്ഥാനാര്‍ത്ഥികള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top