Advertisement

‘താൽപ്പര്യം അംഗീകരിക്കുമെന്ന് കരുതി, കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് സ്ഥാനാർത്ഥി നിർണ്ണയം’ : അമർഷം പ്രകടിപ്പിച്ച് പിജെ ജോസഫ്

March 11, 2019
Google News 1 minute Read

കോട്ടയത്തെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ അമർഷം പ്രകടിപ്പിച്ച് പിജെ ജോസഫ്. കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് സ്ഥാനാർത്ഥി നിർണ്ണയമെന്നും
താൽപ്പര്യം അംഗീകരിക്കുമെന്ന് കരുതിയെന്നും പിജെ ജോസഫ് പറഞ്ഞു. യുഡിഎഫുമായി ആലോചിച്ച് അടുതത് നടപടി കൈക്കൊള്ളുമെന്നും പിജെ ജോസഫ് പറഞ്ഞു.

നേരത്തെ കോട്ടയത്തെ കേരളാ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി തോമസ് ചാഴികാടൻ പ്രഖ്യാപിച്ചിരുന്നു. ഇതിൽ അമർഷം പ്രകടിപ്പിച്ചാണ് ഇപ്പോൾ പിജെ ജോസഫ് രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം വെളിപ്പെടുത്തി പി ജെ ജോസഫ് പല തവണ രംഗത്തെത്തിയിരുന്നു.

Read Also : തോമസ് ചാഴികാടൻ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി

ഇന്ന് വൈകീട്ട് പിജെ ജോസഫിന്റെ വീട്ടിൽ ഗ്രൂപ്പ് ചർച്ച നടന്നിരുന്നു. ജോസഫ് വിഭാഗം നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. തൊടുപുഴയിലെ വീട്ടിലാണ് യോഗം. മോൻസ് ജോസഫും ഇടുക്കിയിലെ നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പി ജെ ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കേരള കോൺഗ്രസിൽ പൊട്ടിത്തെറി നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം. ചെയർമാന്റെ തീരുമാനത്തിന് കാത്തിരിക്കുന്നതായും ശുഭാപ്തി വിശ്വാസമുണ്ടെന്നും പിജെ ജോസഫ് അറിയിച്ചിരുന്നു. നീതിപൂർവ്വമായ തീരുമാനം പ്രതീക്ഷിക്കുന്നതായും ജോസഫ് അറിയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here