പുൽവാമ ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു

പുൽവാമ ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു. സൈന്യമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. 18 ഭീകരരെയും സൈന്യം വധിച്ചു. 21 ദിവസത്തിനുള്ളിലാണ് 18 ഭീകരരെ വധിച്ചത്. കൊല്ലപ്പെട്ടവരിൽ 8 പേർ കാശ്മീരിൽ നിന്നുള്ളവരാണ്. ഭീകരാവദത്തോട് വീട്ടുവീഴ്ച്ചയില്ലെന്ന് സൈന്യം അറിയിച്ചു.

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹനത്തിനു നേരെ ഫെബ്രുവരി 14 വൈകീട്ടുണ്ടായ ഭീകരാക്രമണത്തില്‍ 42 സിആര്‍പിഎഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. നാല്‍പ്പതിലധികം ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. പുല്‍വാമയില്‍വെച്ച് സിആര്‍പിഎഫ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

Read Also : പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് ഒരുകോടി വീതം നൽകി സിആർപിഎഫ്

സൈനിക വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഒരു ബസ്സിനു നേരെ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്നുണ്ടായ സ്ഫോടനത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. തീവ്രവാദി സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ വെച്ചാണ് സി.ആര്‍.പി.എഫ്. വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ ആക്രണമണമുണ്ടായത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സിആര്‍പിഎഫ് സംഘം. സ്ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് കോണ്‍വോയ് ആയി പോയ സൈനിക വാഹനവ്യൂഹത്തില്‍ 70 വാഹനങ്ങളുണ്ടായിരുന്നു. 2500 ലധികം സിആര്‍പിഎഫ് സൈനികരാണ് സംഘത്തിലുണ്ടായിരുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More