ഗുജറാത്തിൽ നിന്ന് 5000 വർഷം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി

ഗുജറാത്തിൽ നിന്ന് 5000 വർഷം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. ഹാരപ്പൻ സംസ്‌കാരത്തിൻറെ ഭാഗമെന്ന് കരുതുന്ന പ്രദേശത്ത് നിന്നാണ് പ്രാചീന മനുഷ്യൻറെ ശരീരത്തിൻറെ അസ്ഥികൾ കണ്ടെടുത്തത്. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ധോളവീരയിൽ നിന്നും 360 കിലോമീറ്റർ അകലെയാണ് ഇത്രയും പഴക്കമുള്ള അസ്തികൂടങ്ങൾ ലഭിച്ചത്.

Read Also : കുഴിമാടം മാന്തി പൂർവ്വികരുടെ അസ്ഥികൂടം പുറത്തെടുത്ത് അവരെ അണിയിച്ചൊരുക്കും; അസ്ഥികൂടത്തിന് ഭക്ഷണം നൽകും !

പ്രദേശത്ത് 300 മീറ്റർ ചുറ്റളവിൽ ഏതാണ്ട് 250 കുഴിമാടങ്ങൾ ഉണ്ടായേക്കാമെന്നാണ് പുരാവസ്തു ഗവേഷകർ പറയുന്നത്. ഈ മേഖലയിൽ ഹാരപ്പൻ സംസ്‌കാര മേഖലയാണെന്ന് കണ്ടെത്തിയതിനാൽ കഴിഞ്ഞ രണ്ട് മാസമായി ഇവിടെ ഉത്ഖനന പരിവേഷണം നടത്തുകയാണ്. ഇവിടെ നിന്നാണ് ഈ അസ്ഥികൂടം ലഭിച്ചത്. .നിലവിൽ 26 കുഴിമാടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിലൊന്നിൽ നിന്നാണ് ആറടിയോളം ഉയരമുള്ള ഒരാളുടെ ഏതാണ്ട് പൂർണമായ അസ്ഥികൂടം ലഭിച്ചത്.

4600 മുതൽ 5200 വർഷം മുമ്പുള്ളതാണ് ഈ ശ്മശാനമെന്നാണ് നിഗമനം. കണ്ടെത്തിയ അസ്ഥികൂടത്തിൻറെ പ്രായം, മരണ കാരണം, ലിംഗം എന്നിവ കൃത്യമായി കണ്ടെത്താൻ കേരള സർവകലാശാലയിലേക്ക് കൊണ്ടുവരും. കച്ച് സർവകലാശാലയും കേരള സർവകലാശാലയും സംയുക്തമായാണ് ഉൽഖനനം നടത്തിത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top