സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റി

സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റി. ഏപ്രിൽ 27, 28 തീയതികളിലാണ് പരീക്ഷ നടക്കുക. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പരക്ഷാ തീയ്യതി മാറ്റിയത്. ഏപ്രിൽ 22,23 ആയിരുന്നു നിശ്ചയിച്ചിരുന്ന തീയ്യതി.
ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ പതിനൊന്നിനാണ് നടക്കുന്നത്. കേരളത്തില്‍ ഏപ്രില്‍ 23നാണ് തെരഞ്ഞെടുപ്പ്.
രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ പതിനെട്ടിനും മൂന്നാം ഘട്ടം ഏപ്രില്‍ 23 നും നടക്കും. ഏപ്രില്‍ 29 നാണ് നാലാംഘട്ട തെരഞ്ഞെടുപ്പ് നടക്കുക. അഞ്ചും ആറും ഏഴും യഥാക്രമം മെയ് ആറ്, മെയ് 12, മെയ് 19 എന്നീ തീയതികളില്‍ നടക്കും. മെയ് 23നാണ് വേട്ടെണ്ണല്‍. അതേസമയം, കേരളത്തില്‍ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 23 നാണ് കേരളം തെരഞ്ഞെടുപ്പിന് വേദിയാകുക. മാര്‍ച്ച് 25 വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here