കെ.സി വേണുഗോപാല്‍ മത്സരിച്ചേക്കും; ആലപ്പുഴയില്‍ ഇല്ലെന്നാണ് പറഞ്ഞതെന്ന് മുല്ലപ്പള്ളി

kumaraswamy need not to resign says kc venugopal

കെ സി വേണുഗോപാല്‍ എം പി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആലപ്പുഴയില്‍ മത്സരിക്കില്ല എന്നേ വേണുഗോപാല്‍ പറഞ്ഞിട്ടുള്ളൂ. അതിന് അര്‍ഥം മത്സരിക്കാന്‍ ഇല്ല എന്നല്ല.ഇത്തവണയും കെ സി വേണുഗോപാല്‍ മത്സരിച്ചേക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. താന്‍ മത്സരിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.ആ ഉറപ്പിലാണ് കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവരുടെ ആഭ്യന്തര പ്രശ്‌നമാണ്. അത് അവര്‍ തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടപെടേണ്ട സഹചര്യം വന്നാല്‍ മാത്രം കോണ്‍ഗ്രസ് ഇടപെടും. ശബരിമല വിഷയം പ്രചാരണ വിഷയമാക്കരുതെന്ന നിര്‍ദേശത്തെപ്പറ്റി ആലോചനകള്‍ക്ക് ശേഷം നിലപാട് പറയാമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top