Advertisement

നാല് മാസങ്ങൾക്ക് ശേഷം പാർവതി വീണ്ടും സോഷ്യൽ മീഡിയയിലേക്ക്

March 12, 2019
Google News 13 minutes Read

ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സോഷ്യൽ മീഡിയയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി പാർവതി. ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പാർവതിയുടെ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ വലിയ ആവേശത്തിലാണ് ആരാധകർ. നിരവധി സുഹൃത്തുക്കളും ആരാധകരുമാണ് നടിയെ പ്രശംസിച്ചുകൊണ്ടും സന്തോഷം പ്രകടിപ്പിച്ച് കൊണ്ടും കമന്റു ചെയ്തത്.

പാർവതിയെ ഒരുപാട് മിസ് ചെയ്തിരുന്നെന്നും തിരിച്ചെത്തിയതിൽ വളരെ സന്തോഷമുണ്ടെന്നും ഇവർ പറയുന്നു. ഇനി ഒരിക്കലും ഇതുപോലെ ഒരു ബ്രേക്ക് എടുക്കരുതെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ നവംബർ മുതലാണ് പാർവതിയുടെ സോഷ്യൽ മീഡിയ പേജുകളെല്ലാം അപ്രത്യക്ഷമായത്.

ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കഥ പറയുന്ന ഉയരെയാണ് പാർവതിയുടെ പുതിയ സിനിമ. ചിത്രത്തിന് തിരകഥയൊരുക്കിയത് ബോബിസഞ്ജയ് ആണ്. നവാഗതനായ മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ അസിസ്റ്റന്റായിരുന്നു മനു അശോകൻ. ആസിഫ് അലിയും ടോവിനോ തോമസും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here