രാഷ്ട്രീയം വേണോ പശുവിന്റെ കറവ വേണോയെന്ന് ജോസഫ് തീരുമാനിക്കണമെന്ന് പി.സി ജോര്‍ജ്

മാണിയുടെ പിറകെ നടന്നതിന് പി.ജെ ജോസഫിന് കിട്ടേണ്ടതു കിട്ടിയെന്നും ഇനി രാഷ്ട്രീയം വേണോ പശുവിന്റെ കറവ വേണോയെന്ന് ജോസഫ് തീരുമാനിക്കണമെന്നും പി.സി ജോര്‍ജ് എംഎല്‍എ. ഇതുവരെ മാണിയുടെ പിറകെ നടക്കുകയായിരുന്നു പി.ജെ ജോസഫ്. എന്നാല്‍ കിട്ടേണ്ട സമയത്ത് തന്നെ ജോസഫിന് കിട്ടുകയാണ് ചെയ്തത്. കോട്ടയത്ത് ജോസ് കെ മാണിയുടെ ഭാര്യ നിഷയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം നടന്നിരുന്നു. താനൊരിക്കലും ജോസ് കെ മാണിയെ ഒരു രാഷ്ട്രീയക്കാരനായി കാണുന്നില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Read Also: തെരഞ്ഞെടുപ്പിനു ശേഷം പിണറായി രാജി വെയ്‌ക്കേണ്ട സാഹചര്യമുണ്ടാകും; പി.സി ജോര്‍ജ്

യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പോലും തീരില്ല. കെ കെ രമ വേദനിക്കുന്ന സ്ത്രീത്വത്തിന്റെ പ്രതീകമാണ്. അവരെ കോണ്‍ഗ്രസ് പിന്തുണയ്ക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫും യുഡിഎഫും അല്ലാതെ മറ്റൊരു പ്രസ്ഥാനത്തിന് കൂടി കേരളത്തില്‍ സ്ഥാനമുണ്ട്. യുഡിഎഫിനും എല്‍ഡിഎഫിനും വോട്ട് ചെയ്യാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യത്തിന് മാറ്റം വരണമെന്നും പിസി ജോര്‍ജ് പറഞ്ഞു.

Read Also: പിജെ ജോസഫ് സ്ഥാനാർത്ഥിയായാൽ പിന്തുണ നൽകുമെന്ന് പി സി ജോര്‍ജ്

സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ മിണ്ടാന്‍ പാടില്ലെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എന്ത് അധികാരമാണുള്ളത്.ശബരിമല വിഷയം ഉയര്‍ത്തി കാണിക്കും. പ്രളയ ദുരിതാശ്വാസ നിധിയിലെ തുക എന്ത് ചെയ്തു എന്ന് പിണറായി വിജയന്‍ ജനങ്ങളോട് വ്യക്തമാക്കണം. പത്തനംതിട്ടയില്‍ മത്സരിക്കണമെന്നാണ് ആഗ്രഹം. അത് എം പി ആകണമെന്നുള്ള ആഗ്രഹം കൊണ്ടല്ല മറിച്ച് പത്തനംതിട്ടയില്‍ വികസനം നടപ്പിലാക്കാനാണെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top