എസ്എസ്എൽസി പരീക്ഷ നാളെ ആരംഭിക്കും

എസ്.എസ്.എൽ.സി പരീക്ഷ നാളെ ആരംഭിക്കും. നാലര ലക്ഷത്തോളം കുട്ടികളാണ്
ഇത്തവണ പരീക്ഷ എഴുതുന്നത്. കടുത്ത വേനൽ ചൂടിനെ തുടർന്ന് കുടിവെള്ളമടക്കമുള്ള സൗകര്യങ്ങൾ പരീക്ഷാ ഹാളിലൊരുക്കും.
2,941 കേന്ദ്രങ്ങളിലായി 4,37,267 വിദ്യാർഥികളാണ് ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. റെഗുലർ വിഭാഗത്തിൽ 4,35,116 പേരും പ്രൈവറ്റായി 2,151 പേരും പരീക്ഷ എഴുതും. ഗൾഫ് മേഖലകളിലും, ലക്ഷദ്വീപിലും 9 പരീക്ഷാ കേന്ദ്രങ്ങൾ വീതമുണ്ട്. ഉച്ചയ്ക്ക് 1.45 മുതൽ രണ്ടര മണിക്കൂറാണ് പരീക്ഷാ സമയം.കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കുട്ടികൾക്കായി പ്രത്യേക സംവിധാനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്.
Read Also : സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റി
കഴിഞ്ഞ തവണ ചോദ്യപേപ്പറുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ കർശന നടപടികളാണ് വകുപ്പ് സ്വീകരിച്ചിട്ടുള്ളത്.
മാർച്ച് 28നാണ് എസ്.എസ്.എൽ.സി പരീക്ഷ അവസാനിക്കുന്നത്. ഏപ്രിൽ അഞ്ചിന് നാല് സോണുകളിലായി 54 കേന്ദ്രങ്ങളിൽ മൂല്യനിർണയം ആരംഭിക്കും. ലോക്സഭാ വോട്ടെടുപ്പിന് ശേഷമായിരിക്കും എസ്.എസ്.എൽ.സി ഫല പ്രഖ്യാപനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here