Advertisement

പാറുക്കുട്ടി ആദ്യമായി സ്ക്രിപ്റ്റിലെ ഡയലോഗ് പറഞ്ഞു; ഉപ്പും മുളകിന്റെ സ്ക്രിപ്റ്റ് ഡയറക്ടര്‍

March 13, 2019
Google News 3 minutes Read
paru kutty

ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന സീരിയലിലെ ഇപ്പോഴത്തെ ഹിറ്റ് താരം ആരെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും ഒരു ഉത്തരമേയുള്ളൂ, പാറുക്കുട്ടി. ഒരു വയസ്സ് പ്രായമുള്ള ഈ കുഞ്ഞിനേയും കുഞ്ഞിന്റേ കുസൃതിയും മാത്രം കാണാനായി ഈ സീരിയല്‍ കാണുന്നവരും കുറവല്ല.

ReadAlso: ഇത്തിരി ഉപ്പും മുളകും കൂട്ടി ബാലുവിന്റെ വിശേഷങ്ങള്‍
സീരിയലിന്റെ സ്ക്രിപ്റ്റലെ ഡയലോഗ് പാറുക്കുട്ടി ആദ്യമായി പറഞ്ഞെന്ന് വ്യക്തമാക്കുകയാണ് സീരിയലിന്റെ സ്ക്രിപ്റ്റ് റൈറ്റര്‍ അഫ്സല്‍ കരുനാഗപ്പള്ളി. സ്ക്രിപ്റ്റിലുള്ള ചേട്ടാ എന്ന വിളിയാണ് പാറുക്കുട്ടി ‘ഒകെ’ ആക്കിയത്. ഈ ഭാഗം ഉള്‍പ്പെടുത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

 

2015 ഡിസംബര്‍ പതിനാലിനാണ് ഉപ്പും മുളകും സീരിയല്‍ ഫ്ളവേഴ്സില്‍ സംപ്രേഷണം ചെയ്ത് തുടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ സീരിയല്‍ എണ്ണൂറ് എപിസോഡ് പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സീരിയലിനും താരങ്ങള്‍ക്കും ഫാന്‍സ് പേജ് വരെ സോഷ്യല്‍ മീഡിയയില്‍ ഉണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here