തിരുവനന്തപുരം കരമനയിൽ തട്ടിക്കൊണ്ടുപോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം കരമനയിൽ തട്ടിക്കൊണ്ടുപോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കരമനയിലെ ബൈക്ക് ഷോ റൂമിൽ നിന്നാണ് കൊഞ്ചിറവിള സ്വദേശി അനന്ദു ഗിരീഷിന്റെ മ്യതദേഹം കണ്ടെത്തിയത്. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ അനന്ദുവും മറ്റൊരു സംഘവുമായി തർക്കമുണ്ടായിരുന്നു. ബൈക്കിൽ കരമന ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന അനന്ദുവിനെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു
തളിയിൽ അരശുമൂട് വച്ച് വൈകിട്ടാണ് സംഭവം. ബൈക്കിൽ കരമന ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന അനന്ദുവിനെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. അനന്ദുവിന്റെ ഫോണിലേക്ക് സുഹൃത്ത് വിളിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോയെന്ന വിവരം മനസ്സിലാകുന്നത്. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി.
കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ അനന്ദുവും മറ്റൊരു സംഘവുമായി തർക്കമുണ്ടായിരുന്നു. ഇതാകാം കാരണമെന്നാണ് പൊലീസ് പറയുന്നത്. തമ്പാനൂർ ഭാഗത്താണ് അവസാനമായി സംഘത്തെ കണ്ടത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് വരികയാണെന്ന് കരമന പൊലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here