മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെ ചൈന വീണ്ടും എതിര്‍ത്തു

masood azhar

മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്നിന്റെ പ്രമേയത്തെ ചൈന തടഞ്ഞു. ഫ്രാന്‍സും ബ്രിട്ടണും കൊണ്ട് വന്ന പ്രമേയമാണ് തടഞ്ഞത്. ഇത് നാലാം തവണയാണ് യുഎന്‍ നീക്കത്തെ ചൈന എതിര്‍ത്തത്. മസൂദ് അസറിന് എതിരെ ഇനിയും തെളിവുകള്‍ വേണമെന്നാണ് ചൈനയുടെ ആവശ്യം. ചൈനയുടെ നീക്കം നിരാശാ ജനകമാണെന്ന് ഇന്ത്യ പ്രതികരിച്ചു. എല്ലാ തലത്തിലും സ്വീകാര്യമായാല്‍ മാത്രമേ പ്രമേയത്തെ അനുകൂലിക്കൂ എന്ന് ചൈന വ്യക്തമാക്കിയിരുന്നു. ‘ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഞങ്ങള്‍ യുക്തമായ നിലപാട് തുടരുമെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്’. എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top