ഉസ്മാന്‍ ഖ്വാജയ്ക്ക് അര്‍ദ്ധസെഞ്ച്വറി; ഓസീസ് 100 പിന്നിട്ടു

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിനപരമ്പരയിലെ അവസാന ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 100 റണ്‍സ് പിന്നിട്ടു. അര്‍ധസെഞ്ച്വറിയുമായി പുറത്താകാതെ നില്‍ക്കുന്ന ഉസ്മാന്‍ ഖ്വാജയും 27 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചുമാണ് ഓസീസിന് മികച്ച തുടക്കം നല്‍കിയത്. 20 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍  110 റണ്‍സെടുത്തിട്ടുണ്ട്.

ഓസീസ് സ്‌കോര്‍ 76 ല്‍ നില്‍ക്കെയാണ് ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റ് നഷ്ടമായത്. 27 റണ്‍സെടുത്ത ഫിഞ്ചിനെ രവീന്ദ്ര ജഡേജ ബൗള്‍ഡാക്കി മടക്കിയയക്കുകയായിരുന്നു. 16 റണ്‍സുമായി പീറ്റര്‍ ഹാന്‍ഡ്‌സ് കോമ്പാണ് ഖ്വാജയ്‌ക്കൊപ്പം ക്രീസിലുള്ളത്.

രണ്ട് വീതം മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇന്ന് കളിക്കാനിറങ്ങിയിരിക്കുന്നത്. യുസ്‌വേന്ദ്ര ചാഹലിനും കെ എല്‍ രാഹുലിനും പകരമായി രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയുമാണ് ടീമില്‍ തിരിച്ചെത്തിയിരിക്കുന്നത്. കിവീസ് നിരയില്‍ ഷോണ്‍ മാര്‍ഷിന് പകരം മാര്‍കസ് സ്റ്റോയിന്‍സും ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫിന് പകരമായി നഥാന്‍ ലിയോണുമാണ് കളിക്കാനിറങ്ങിയിരിക്കുന്നത്. അഞ്ചു മത്സരങ്ങടങ്ങുന്ന പരമ്പരയില്‍ ഇരുടീമുകളും 2-2 ന് നില്‍ക്കുന്നതിനാല്‍ ഇന്നത്തെ മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള അവസാന പരമ്പരയായതിനാല്‍ തന്നെ ഇരുടീമുകള്‍ക്കും ഇന്നത്തെ വിജയം നിര്‍ണായകമാണ്.ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര അനായാസം സ്വന്തമാക്കുമെന്ന പ്രതീക്ഷയുയര്‍ത്തിയെങ്കിലും പിന്നിടുള്ള രണ്ടു മത്സരങ്ങളിലും വിജയിച്ച് ഓസീസ് ഒപ്പത്തിനൊപ്പമെത്തുകയായിരുന്നു.

Loading...
Top