മസൂദ് അസറിനെ ആ​ഗോള ഭീകരനായി പ്രഖ്യാപിക്കാതിരിക്കുന്നത് മേഖലയുടെ സ്ഥിരതയ്ക്ക് ഭീഷണി; നിലപാട് കടുപ്പിച്ച് അമേരിക്ക

മസൂദ് അസറിനെ ആ​ഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് അമേരിക്ക. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാതിരിക്കുന്നത് മേഖലയുടെ സ്ഥിരതയ്ക്ക് ഭീഷണിയാണെന്ന് അമേരിക്ക പറയുന്നു. അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയത്തിന്മേല്‍ ഐക്യരാഷ്ട്രസഭ രക്ഷാസമിതി തീരുമാനമെടുക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേയാണ് അമേരിക്ക നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

മസൂദ് അസര്‍ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനും നേതാവുമാണെന്നും ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന യുഎന്നിന്റെ മാനദണ്ഡങ്ങളെ മസൂദ് അസര്‍ നേരിടേണ്ടിവരുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റോബര്‍ട്ട് പല്ലാഡിനോ പറഞ്ഞു. നിരവധി ഭീകരാക്രമണങ്ങളാണ് ജെയ്‌ഷെ നടത്തിയിട്ടുള്ളത്. മേഖലയുടെ സ്ഥിരതയ്ക്കും സമാധാനത്തിനും അസര്‍ ഭീഷണിയാണെന്നും റോബർട്ട് പല്ലാഡിനോ പറഞ്ഞു.

രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യുഎസ്, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് മസൂദ് അസറിനെതിരെ പ്രമേയം കൊണ്ടുവരുന്നത്. ഇതില്‍ ചൈന എന്ത് നിലപാടെടുക്കുമെന്നതാണ് മറ്റ് രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More