‘അവസാനം പോകുന്നവര്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം’ കോണ്‍ഗ്രസിനെതിരെ ട്രോളുമായി മന്ത്രി എം എം മണി

കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെതിരെ ട്രോളുമായി വൈദ്യുതി മന്ത്രി എം എം മണി. അവസാനം പോകുന്നവരോട് ഒരു അഭ്യര്‍ത്ഥനയുണ്ടെന്നും പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണമെന്നുമാണ് മന്ത്രി മണി ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമ്യൂല്യമാണ് അത് പാഴാക്കരുതെന്നും മന്ത്രിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പറയുന്നു

മന്ത്രി എം എം മണിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

അവസാനം പോകുന്നവരോട് ഒരു അഭ്യര്‍ത്ഥന
പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍
ഫാനും ലൈറ്റും ഓഫ് ചെയ്യണം :…
കാരണം
നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും
‘വൈദ്യുതി അമൂല്യമാണ്
അത് പാഴാക്കരുത് ‘

#Save_Electricity

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് വക്താവും എഐസിസി സെക്രട്ടറിയുമായ ടോം വടക്കനെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എ നേരത്തെ രംഗത്തു വന്നിരുന്നു. വടക്കൂന്നും തെക്കൂന്നുമൊക്കെ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടില്‍പ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണെന്നാണ് ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചത്. പകരം വരുന്നത് ഒറ്റക്ക് പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാന്‍ കഴിയുന്ന ഹാര്‍ദ്ദിക് പട്ടേലിനെപ്പോലുള്ളവരാണെന്നത് മറക്കേണ്ടെന്നും ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top