Advertisement

കോട്ടയത്തെ സ്ഥാനാർത്ഥി മാറണം എന്ന ആവശ്യം ജോസഫ് വിഭാഗത്തിനില്ലെന്ന് മോൻസ് ജോസഫ്

March 14, 2019
Google News 1 minute Read
mons joseph

കോട്ടയത്തെ സ്ഥാനാർത്ഥി മാറണം എന്ന ്ആവശ്യം ജോസഫ് വിഭാഗത്തിന് ഇല്ലെന്ന് മോൻസ് ജോസഫ്.  കോട്ടയം സീറ്റ് ഉൾപ്പെടെ എല്ലാ സീറ്റും ജയിക്കുക എന്നതാണ് ഗ്രൂപ്പിന്റെ നിർദ്ദേശം. സ്റ്റിയറിംഗ് കമ്മറ്റിയിലെ തീരുമാനം അട്ടിമറിക്കപ്പെട്ടു. ഇതിൽ അതൃപ്തിയുണ്ട് .നീതി നിഷേധിക്കപ്പെട്ടു .പിജെ ജോസഫിന് നീതി ലഭിക്കണമെന്നും മോൻസ് ജോസഫ് പറഞ്ഞു. പിളർപ്പിലേക്ക് പാർട്ടി പോകില്ല.  ജോസഫിനെ ഉപയോഗിച്ച് കോൺഗ്രസ് കോട്ടയം സീറ്റ് പിടിക്കാൻ ശ്രമിക്കുന്നു എന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ReadAlso: കോട്ടയം സീറ്റ്; കോൺഗ്രസിൽ അതൃപ്തി, കടുത്ത നിലപാട് എടുത്തേക്കും

. ഇടുക്കി സീറ്റ് കിട്ടിയാൽ പ്രശ്നം തീരുമെന്ന് റോഷി പറഞ്ഞിട്ടുണ്ടെങ്കിൽ നല്ല കാര്യമാണെന്നും മോൻസ് ജോസഫ് വ്യക്തമാക്കി. കേരള കോൺഗ്രസ് നേരിട്ട പ്രശ്നം കോൺഗ്രസ് നേതാക്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മോൻസ് ജോസഫ് പറഞ്ഞു. എല്ലാവരേയും സഹകരിപ്പിച്ച് എല്ലാ സീറ്റുകളിലും വിജയം ഉറപ്പാക്കാൻ ആവശ്യമായ ഇടപെടൽ നടത്തി പരിഹരിക്കാമെന്നാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. ഒരുമിച്ച് പോകുന്നതിന് തടസ്സമില്ല, ചെറിയ അഭിപ്രായ വ്യത്യാസങ്ങളാണ് ഉണ്ടായിരിക്കുന്നത്. അത് പാർട്ടി തലത്തിൽ ചർച്ച ചെയ്യാറാണ് പതിവ്. ജനാധിപത്യപരമല്ലാതെ നടന്ന നീക്കത്തിലൂടെയാണ്  ഇപ്പോൾ നീതി നിഷേധിച്ചത്. മറ്റ് പ്രശ്നങ്ങളിലേക്ക് പോകാൻ തയ്യാറാകാത്തത് കോൺഗ്രസ് പാർട്ടിയുടെ വിജയം മുന്നിൽ കണ്ടെണെന്നും മോൻസ് ജോസഫ് വ്യക്തമാക്കി. കോട്ടയം സീറ്റ് പിടിക്കാനായുള്ള നീക്കങ്ങൾ നടക്കുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ReadAlso: കോട്ടയം സീറ്റ്; വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന് മാണി വിഭാഗം

അതേസമയം കോട്ടയം സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മാണി വിഭാഗം രംഗത്തെത്തി. കോട്ടയം സീറ്റ് വച്ചു മാറില്ലെന്നും കോട്ടയം കേരള കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണെന്നും മാണി വിഭാഗം നേതാക്കൾ. കോട്ടയം പിടിച്ചെടുക്കാൻ ചില കോൺഗ്രസ് നേതാക്കൾ പി ജെ ജോസഫിനെ ഉപയോഗിക്കുകയാണെന്നും ഹൈക്കമാൻഡിലെ ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും മാണി വിഭാഗം നേതാക്കൾ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here