പെരുന്തേനരുവി ഡാം: അട്ടിമറി സാധ്യത തള്ളിക്കളയാതെ വൈദ്യുതി ബോർഡ്

പെരുന്തേനരുവി ഡാം തുറന്ന് വിട്ട സംഭവത്തിൽ അട്ടിമറി സാധ്യത തള്ളിക്കളയാതെ വൈദ്യുതി ബോർഡ്. ഭീഷണിപെടുത്താനോ ,ഭയപ്പെടുത്താനോ ഡാം തുറന്നു വിട്ടതാകാമെന്നാണ് വൈദ്യുത ബോർഡിന്റെ നിഗമനം. ഡാമിനെ ക്കുറിച്ചുള്ള കാര്യങ്ങൾ അറിയാവുന്ന ആളുകളുടെ പങ്കുണ്ടെന് സംശയിക്കുന്നുവെന്നും അട്ടിമറി സാധ്യത അന്വേഷണത്തിലെ വ്യക്തമാകൂവെന്നും വൈദ്യതി ബോർഡ് എക്സിക്യൂട്ടീവ് എൻജിനിയർ വ്യക്തമാക്കി.
ചൊവ്വാഴ്ച രാത്രി പത്തരയോടാണ് സംഭവം. ഡാമിന്റെ ഷട്ടർ രാത്രിയിൽ സാമൂഹിക വിരുദ്ധർ തുറന്ന് വിടുക യായിരുന്നു. ഇരുപത് മിനിറ്റോളം വെള്ളം ശക്തിയായി പുറത്തേക്കൊഴുകി. തടയണ വരുന്നതിന് മുമ്പ് ഉപയോഗിച്ചിരുന്ന കടത്ത് വള്ളം കത്തിക്കാനും ശ്രമം നടന്നു. വള്ളം മൂടിയിട്ടിരുന്ന പ്ലാസ്റ്റിക് കത്തുന്ന ഗന്ധമറിഞ്ഞ് പുറത്തുവന്ന സമീപ വാസികളാണ് വറ്റികിടന്നിരുന്ന നദിയിലൂടെ വെള്ളം ഒഴുകുന്നത് കണ്ടത്.തുടര്‍ന്ന് കെഎസ്ഇബിയിലെ രാത്രികാല ജീവനക്കാരെ വിവരം അറിയിക്കുകയും തടയണയുടെ ഷട്ടര്‍ അടയ്ക്കുകയായിരുന്നു.പ്രളയത്തില്‍ ഒഴുകിയെത്തിയ ചെളിയടിഞ്ഞ് തടയണയുടെ ആഴം കുറഞ്ഞിരുന്നു.തുടര്‍ന്ന് വൈദ്യുതോത്പാദനത്തിനും കുറവ് വരുത്തുകയും ചെയ്തു. ഇതിനിടെയാണ് സാമൂഹ്യ വിരുദ്ധർ വെള്ളം തുറന്നു വിട്ടത്. വിവരമറിഞ്ഞ് രാത്രിയില്‍ തന്നെ വെച്ചൂച്ചിറ പൊലീസ് സ്ഥലത്തെത്തി.കെഎസ്ഇബി അധികൃതരുടെ പരാതി പ്രകാരം കഴിഞ്ഞ ദിവസം രാവിലെ ജില്ലാ പൊലീസ് ചീഫിന്‍റെ പ്രത്യേക പൊലീസ് സ്ഥലം സന്ദര്‍ശിച്ചു.കെഎസ്ഇബി വിജിലന്‍സും സ്ഥലത്ത് പരിശോധന നടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here