Advertisement

‘തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കും; മോദിയെ പോലെ കപട വാഗ്ദാനങ്ങൾ നൽകില്ല’ : രാഹുൽ ഗാന്ധി

March 14, 2019
Google News 1 minute Read

തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിട്ട് രാഹുൽ ഗാന്ധി തൃപ്രയാറിൽ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ കമ്മിറ്റിയുടെ നാഷണൽ ഫിഷർമെൻ പാർലമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

താൻ ഒരു കാര്യം പ്രസംഗത്തിൽ പറയുന്നുണ്ടെങ്കിൽ അത് ചെയ്യാൻ തീരുമാനിച്ചുറപ്പിച്ച ശേഷം മാത്രമേ പറയുകയുള്ളുവെന്ന് രാഹുൽ ഗാന്ധി പറയുന്നു. അതുകൊണ്ട് തന്നെ ഇത് തന്റെയും  കോൺഗ്രസ് പാർട്ടിയുടേയും ഉറപ്പാണെന്നും മന്ത്രാലയം നൽകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ശ്രീലങ്കൻ നേവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, മത്സ്യത്തൊഴിലാളികൾ അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്‌നങ്ങളെല്ലാം ഇവിടെ ചർച്ചയാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Read Also : രാഹുൽ ഗാന്ധി കേരളത്തിൽ; ശരത് ലാലിന്റേയും, കൃപേഷിന്റേയും, ശുഹൈബിന്റേയും വീടുകൾ സന്ദർശിക്കും

രാഹുല്‍ ഗാന്ധി ഇന്ന് വൈകീട്ട് നാല് മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ജനമഹാറാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണി,എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് അടക്കമുള്ള നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. 6 ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ റാലിയിൽ പങ്കെടുക്കും . കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചശേഷം കണ്ണൂരിലെത്തുന്ന രാഹുല്‍ ഗാന്ധി വിമാനമാര്‍ഗം കരൂപ്പൂരില്‍ എത്തും.അവിടെ നിന്ന് റോഡുമാര്‍ഗം നാലു മണിക്ക് കടപ്പുറത്ത് എത്തും.

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളായ എ.കെ ആന്റണി,എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്,കെ.പി.സി.സി പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രന്‍,പ്രതിപക്ഷ നേതാവ് രേമശ് ചെന്നിത്തല,ഉമ്മന്‍ ചാണ്ടി,ഉല്‍പ്പടെയുള്ള യു.ഡി.എഫ് നേതാക്കള്‍ റാലിയില്‍ അണിനിരക്കും.തുടര്‍ന്ന് ആറ് മണിക്ക് രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് തിരിച്ച് പോകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here