ടോം വടക്കൻ കേരളത്തിൽ സ്ഥാനാർത്ഥിയായേക്കും

ബിജെപിയിൽ ചേർന്ന മുതിർന്ന കോൺഗ്രസ് നേതാവ് ടോം വടക്കൻ കേരളത്തിൽ ബിജെപി സ്ഥാനാർത്ഥിയായേക്കും. തൃശ്ശൂരിലോ ചാലക്കുടിയിലോ സ്ഥാനാർത്ഥിയായേക്കുമെന്നാണ് സൂചന.

മുമ്പ്‌ തൃശൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ശ്രമം നടത്തിയെങ്കിലും നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സ്ഥാനാര്‍ഥിത്വ മോഹം നടന്നില്ല. രാഹുൽ ഗാന്ധി കേരളത്തിലെ കോൺഗ്രസിന്റെ പ്രചാരണത്തിനടക്കം വന്നപ്പോഴാണ് ടോം വടക്കന്റെ ബിജെപി അംഗത്വം. അൽപം മുന്പാണ് ബിജെപിയിൽ ചേർന്നതായി ടോം വടക്കന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത്. കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദാണ് ടോം വടക്കന് അംഗത്വം നൽകിയത്. ആവശ്യം കഴിഞ്ഞാൽ കോൺഗ്രസ് ഉപേക്ഷിക്കുമെന്നും ടോം വടക്കൻ ആരോപിച്ചു. ബിജെപിയിലേക്ക് സ്വീകരിച്ച അമിത് ഷായ്ക്ക് നന്ദിയും അദ്ദേഹം അറിയിച്ചു. എഐസിസി ദേശീയ വക്താവായിരുന്നു ടോം വടക്കൻ. ആത്മാഭിനമാമുള്ളവർക്ക് കോൺഗ്രസിൽ തുടരാനാകില്ല. പാർട്ടി വിടുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നുവെന്നും മാധ്യമങ്ങളോട് ടോം വടക്കൻ വ്യക്തമാക്കി
പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നൽകിയ തിരിച്ചടി ചോദ്യം ചെയ്ത കോൺഗ്രസ് നിലപാടാണ് മുന്നണി വിടുന്നതിന് കാരണമെന്ന് ടോം വടക്കൻ പറയുന്നു. കോൺഗ്രസിന്റെ നിലപാട് നിരാശാജനകമായിരുന്നുവെന്നും സൈന്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തത് തന്നെ വേദനിപ്പിച്ചുവെന്നും ടോം വടക്കൻ പറഞ്ഞു. ‘ഇത് രാജ്യസ്‌നേഹത്തിന്റെ കാര്യമാണ്. ഇത് ചോദ്യം ചെയ്യുന്നത് ശരിയല്ല. ഞാൻ പ്രധാനമന്ത്രിയുടെ വികസന പ്രവർത്തനത്തിൽ ആകൃഷ്ടനായിരുന്നു. കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ഞാൻ 15 വർഷം, തന്റെ ജീവിതത്തിലെ നല്ലൊരു ഭാഗം പ്രവർത്തിച്ചിട്ടുണ്ട്. അമിത് ഷാ എന്നെ വിശ്വസിച്ചതിനും പാർട്ടി അംഗത്വം നൽകിയതിനും നന്ദിയുണ്ട്. ആവശ്യം കഴിഞ്ഞാൽ ഉപേക്ഷിക്കുന്നതാണ് കോൺഗ്രസിന്റെ രീതി. ഡൽഹിയിൽ പല അധികാര കേന്ദ്രങ്ങൾ കോൺഗ്രസിനുണ്ട്. പ്രവർത്തിക്കുന്നവർക്ക് കോൺഗ്രസ് അംഗീകാരം നൽകില്ലെന്നും ടോം വടക്കൻ ആരോപിച്ചിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top