കരമന കൊലക്കേസിലെ പ്രതികൾ പിറന്നാൾ ആഘോഷിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരത്ത് കരമനയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിറന്നാളാഘോഷിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കൊലപാതകം നടന്ന സ്ഥലത്തു വെച്ചു പ്രതിയെന്നു സംശയിക്കുന്ന അരുണിന്റെ പിറന്നാളാഘോഷിക്കുന്ന ദ്യശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ദ്യശ്യങ്ങളിലുള്ള മറ്റുള്ളവരുടെ പങ്ക് പോലീസ് അന്വേഷിച്ചു വരികയാണ്.
ReadAlso: കരമന കൊലപാതകം; രണ്ട് പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശിയായ അനന്തുവിന്റെ മൃതദേഹം നീറമൺകര വനിതാ പോളിടെക്നിക്കിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് കണ്ടെത്തിയത്. സംഭവം നടന്ന അതേ കുറ്റിക്കാട്ടിൽ പ്രതിയെന്നു സംശയിക്കുന്ന അരുണിന്റെ പിറന്നാളാഘോഷിക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.

പിറന്നാളാഘോഷത്തിനു ശേഷം പ്രതികൾ അനന്തുവിനെ തട്ടിക്കൊണ്ടുവന്നു കൊലപ്പെടുത്തിയെന്നാണ് പോലീസ് നിഗമനം.
ദ്യശ്യങ്ങളിലെ മറ്റുള്ളവർക്കു കൊലപാതകത്തിലുള്ള പങ്ക് പോലീസ് അന്വേഷിച്ചു വരികയാണ്. കേസിൽ തിരുവനന്തപുരം സ്വദേശികളായ ബാലു, റോഷൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികളും അമിതമായി മദ്യപിച്ചിരുന്നതായി അറസ്റ്റിലായവർ മൊഴി നൽകി.
ReadAlso: തിരുവനന്തപുരം കരമനയിൽ തട്ടിക്കൊണ്ടുപോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
അനന്തുവിന്റെ ദേഹമാസകലം മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.തലയിലും കൈയ്യിലുമടക്കം ആഴത്തിലുള്ള പരിക്കുകളുണ്ട്.തലയോട്ടി തകർന്ന നിലയിലായിരുന്നു.മർദ്ദനത്തിന് കരിക്ക്, കല്ല്, കമ്പ് എന്നിവ ഉപയോഗിച്ചതായാണ് പോലീസ് വിലയിരുത്തൽ. കേസ് പ്രത്യേക സംഘം അന്വേഷിക്കും.കഴിഞ്ഞ ദിവസം കൊഞ്ചിറവിളയിൽ നടന്ന ഉത്സവത്തിനിടെ അനന്തുവിന്റെ സുഹൃത്തുകളും മറ്റൊരു സംഘവുമായി സംഘർഷമുണ്ടായിരുന്നു. ഇതിന് പ്രതികാരമായാണ് അനന്തുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ബൈക്കിലെത്തിയ സംഘം അനന്തുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പോലീസ് നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top