സ്വന്തം നാട്ടില്‍പ്പോലും പത്താളുടെ പിന്തുണയില്ല; ടോം വടക്കനെതിരെ പരിഹാസവുമായി വി ടി ബല്‍റാം

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് വക്താവും എഐസിസി സെക്രട്ടറിയുമായ ടോം വടക്കനെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എ. വടക്കൂന്നും തെക്കൂന്നുമൊക്കെ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടില്‍പ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണെന്നാണ് ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചത്. പകരം വരുന്നത് ഒറ്റക്ക് പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാന്‍ കഴിയുന്ന ഹാര്‍ദ്ദിക് പട്ടേലിനെപ്പോലുള്ളവരാണെന്നത് മറക്കേണ്ടെന്നും ബല്‍റാം പറയുന്നു
വി ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
വടക്കൂന്നും തെക്കൂന്നുമൊക്കെ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടില്‍പ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണ്,
എന്നാല്‍ കോണ്‍ഗ്രസിലേക്ക് കടന്നു വരുന്നത് ഒറ്റക്ക് പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാന്‍ കഴിയുന്ന ഹാര്‍ദ്ദിക് പട്ടേലിനെപ്പോലുള്ളവരാണെന്നത് മറക്കണ്ട.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന ടോം വടക്കന്‍ അപ്രതീക്ഷിതമായാണ് ഇന്ന് ബിജെപി യില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദില്‍ നിന്നുമാണ് ടോം വടക്കന്‍ അംഗത്വം സീകരിച്ചത്. ആവശ്യം കഴിഞ്ഞാല്‍ ഉപേക്ഷിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ശൈലിയെന്ന് ബിജെപിയിലെത്തിയ ശേഷം ടോം വടക്കന്‍ പ്രതികരിച്ചിരുന്നു.
ആത്മാഭിമാനം ഉള്ളവര്‍ക്ക് കോണ്‍ഗ്രസില്‍ തുടരാനാകില്ല. പാര്‍ട്ടി വിടുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നുവെന്നും ടോം വടക്കന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ബിജെപിയില്‍ നിന്നൊന്നും പ്രതീക്ഷിച്ചല്ല താന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നകാര്യത്തെ കുറിച്ച് നിലവില്‍ ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേ സമയം ടോം വടക്കന്‍ തൃശ്ശൂരിലോ ചാലക്കുടിയിലോ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here