Advertisement

വയനാട് പാർലമെന്റ് മണ്ഡലം എൽഡിഎഫ് കൺവെൻഷൻ ഇന്ന് ചേരുo

March 14, 2019
Google News 1 minute Read

വയനാട് പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് കൺവെൻഷൻ ഇന്ന് ചേരുo . മണ്ഡലം രൂപീകരിച്ചതിനു ശേഷം ആദ്യമായാണ് കോഴിക്കോട് മുക്കത്ത് എൽഡിഎഫ് കൺവെൻഷൻ നടക്കുന്നത്. എന്നാൽ സ്ഥാനാർഥി നിർണയത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ മണ്ഡലം ഇത്തവണ അനുകൂലമാവുമെന്ന് ഇടത് മുന്നണി പ്രതീക്ഷിക്കുന്നു.

രാവിലെ 10 മണിക്ക് കോഴിക്കോട് മുക്കതാണ് വയനാട് ലോക്സഭാ മണ്ഡലം കൺവെൻഷൻ ചേരുക. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ആരോഗ്യമന്ത്രി കെ.കെ ഷൈലജ, എം.പി വീരേന്ദ്രകുമാർ എം.പി അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. തിരുവമ്പാടി നിയോജക മണ്ഡലം കൺവൻഷനും ഇന്ന് നടക്കും. ഇതോടെ വയനാട് മണ്ഡലത്തിലെ ഇടതുമുന്നണിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമാകും. യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും മുൻപ് തന്നെ പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്താനാണ് എൽ.ഡി.എഫിന്റെ ശ്രമം. കഴിഞ്ഞതവണ കുറഞ്ഞ ഭൂരിപക്ഷത്തിൽ നഷ്ടപ്പെട്ട സീറ്റ് ഇത്തവണ തിരിച്ചുപിടിക്കുമെന്ന് എൽ.ഡി.എഫ് നേതാക്കൾ അവകാശപ്പെടുന്നു.

Read Also : എല്‍ഡിഎഫ് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന്; പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

അതേസമയം, സ്ഥാനാർഥി നിർണയത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ യു.ഡി.എഫ് ഇതുവരെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് ഇറങ്ങിയിട്ടില്ല. പ്രചരണത്തിന്റെ ഒന്നാം ഘട്ടമെന്ന നിലയിൽ വിവിധ ജനപ്രതിനിധികളെയും മത മേലധ്യക്ഷന്മാരെയും സന്ദർശിച്ച് എൽ.ഡി.എഫ് സ്ഥാനാർഥി പി.പി സുനീർ പിന്തുണ ഉറപ്പ്കജ്. കഴിഞ്ഞദിവസം താമരശ്ശേരി ബിഷപ്പിനെയും ഇടത് സ്ഥാനാർഥി സന്ദർശിച്ചിരുന്നു. അതേസമയം വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി സംബന്ധിച്ച അവ്യക്തത ഇപ്പോഴും തുടരുകയാണ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here