അധികാരത്തിലെത്തിയാൽ ജിഎസ്ടിയിൽ ഭേദഗതി വരുത്തും : രാഹുൽ ഗാന്ധി

അധികാരത്തിലെത്തിയാൽ ജിഎസ്ടിയിൽ ഭേദഗതി വരുത്തുമെന്ന് രാഹുൽ ഗാന്ധി .
തൃശൂരിൽ നടക്കുന്ന നാഷണൽ ഫിഷർമെൻ പാർലമെന്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശ്ശൂർ തൃപ്രയാറിൽ സംഘടിപ്പിച്ച നാഷണൽ ഫിഷർമെൻ പാർലിമെന്റ് ഉദ്ഘാടനം ചെയ്ത രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിലധികസമയവും നരേന്ദ്ര മോദി സർക്കാരിനെ കടന്നാക്രമിച്ചു. താൻ നരേന്ദ്രമോദിയെ പോലെ കപട വാഗ്ദാനങ്ങൾ നൽകാറില്ലെന്നും പറയുന്ന കാര്യങ്ങൾ ചെയ്യാനുറപ്പിച്ച ശേഷമാണു പറയാറെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Read Also‘തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കും; മോദിയെ പോലെ കപട വാഗ്ദാനങ്ങൾ നൽകില്ല’ : രാഹുൽ ഗാന്ധി

പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ രാഹുൽ യുപിഎ സർക്കാർ അധികാരത്തിലേറിയാൽ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക മന്ത്രാലയം ആരംഭിക്കുമെന്ന വാഗ്ദാനവും മൂന്നാട്ട് വെച്ചു. ഭാരിച്ച ജി എസ് ടി തൊഴിലാളികളെ അലട്ടുന്നുണ്ടെന്ന പ്രതിനിധിയുടെ പരാമർശത്തിൽ ജി എസ് ടി ഭേദഗതി കൊണ്ടുവരുമെന്ന ഉറപ്പാണ് കോൺഗ്രസ് അധ്യക്ഷൻ നൽകിയത്.

ചടങ്ങിൽ ഫിഷർമെൻ മാനിഫെസ്റ്റോ രാഹുൽ ഗാന്ധി പ്രകാശനം ചെയ്തു. തുടർന്ന് മറ്റ് പരിപരിപാടികളിൽ പങ്കെടുക്കാനായി രാഹുൽ കണ്ണൂരിലേക്ക് തിരിച്ചു വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 543 പ്രതിനിധികൾ അടക്കം മുവായിരത്തോളം ആളുകളാണ് പാർലമെന്റിൽ പങ്കെടുക്കാനായി തൃപ്രയാറിൽ എത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top