‘മത്സരിക്കാനില്ലെന്ന് ആനന്ദബോസ്; തീരുമാനം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു’; വെളിപ്പെടുത്തൽ 24 നോട്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സി വി ആനന്ദബോസ്. തീരുമാനം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ആനന്ദബോസിന്റെ വെളിപ്പെടുത്തൽ 24 നോട്. കൊല്ലത്ത് ബിജെപി സ്ഥാനാർഥിയായി പരിഗണിക്കുന്നതിനിടെയാണ് ആനന്ദബോസിന്റെ പിന്മാറ്റം.
കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയിരുന്നു. പട്ടികയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയുടെ പേരുമുണ്ട്. ശ്രീധരൻപിള്ള പത്തനംതിട്ടയിൽ മത്സരിക്കാനാണ് സാധ്യത.
Read Also : ശ്രീധരൻപിള്ള പത്തനംതിട്ടയിൽ മത്സരിച്ചേക്കും; ബിജെപി സാധ്യതാ പട്ടികയായി
പട്ടിക കേന്ദ്ര നേതൃത്വത്തിന് സമർപ്പിക്കും. ഓരോ മണ്ഡലത്തിലും 3 പേരുകൾ ഉണ്ട്. സംസ്ഥാന പ്രസിഡന്റുൾപ്പെടെയുള്ളവർ മത്സര രംഗത്തുണ്ടാകുമെന്ന് എംടി രമേശ് പറഞ്ഞു. മുതിർന്ന നേതാക്കൾ എല്ലാം പട്ടികയിലുണ്ട്. ബി.ജെപിക്ക് സാധ്യത ഉള്ള മണ്ഡലങ്ങളിൽ ഇടത് വലത് മുന്നണികൾ ഒത്തുതീർപ്പ് നീക്കം നടത്തുന്നു. ചില മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രനും പട്ടികയിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here