ശ്രീധരൻപിള്ള പത്തനംതിട്ടയിൽ മത്സരിച്ചേക്കും; ബിജെപി സാധ്യതാ പട്ടികയായി

ps sreedharan pillaiaa

ബിജെപി സാധ്യതാ പട്ടിക തയ്യാറായി. പട്ടിക പ്രകാരം സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ തെരഞ്ഞെടുപ്പിൽ മത്സരിക്കും. പട്ടികയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയുടെ പേരുമുണ്ട്. ശ്രീധരൻപിള്ള പത്തനംതിട്ടയിൽ മത്സരിക്കാനാണ് സാധ്യത.

പട്ടിക കേന്ദ്ര നേതൃത്വത്തിന് സമർപ്പിക്കും. ഓരോ മണ്ഡലത്തിലും 3 പേരുകൾ ഉണ്ട്. സംസ്ഥാന പ്രസിഡന്റുൾപ്പെടെയുള്ളവർ മത്സര രംഗത്തുണ്ടാകുമെന്ന് എംടി രമേശ് പറഞ്ഞു. മുതിർന്ന നേതാക്കൾ എല്ലാം പട്ടികയിലുണ്ട്. ബി.ജെപിക്ക് സാധ്യത ഉള്ള മണ്ഡലങ്ങളിൽ ഇടത് വലത് മുന്നണികൾ ഒത്തുതീർപ്പ് നീക്കം നടത്തുന്നു. ചില മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രനും പട്ടികയിൽ. മൂന്ന് ദിവസത്തിനകം ദേശീയ നേതൃത്വം സ്ഥാനാർത്ഥികളെ പ്രഖ്യപിക്കും.

Read Also : ‘സിപിഎം, കോൺഗ്രസ് അടങ്ങുന്ന കോമയിലായ മുന്നണി വേണോ അതോ കേന്ദ്രത്തിൽ ബിജെപി വേണോ ?’ : ശ്രീധരൻപിള്ള

സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയ പി.സി തോമസ് തന്നെയാണ് കോട്ടയത്തെ സ്ഥാനാർത്ഥി. തിരുവനന്തപുരത്ത് കുമ്മനം മത്സരിക്കുമെന്നതിൽ ചർച്ചയുടെ ആവശ്യവുമില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top