‘സിപിഎം, കോൺഗ്രസ് അടങ്ങുന്ന കോമയിലായ മുന്നണി വേണോ അതോ കേന്ദ്രത്തിൽ ബിജെപി വേണോ ?’ : ശ്രീധരൻപിള്ള

കേന്ദ്രത്തിൽ സിപിഎം കോൺഗ്രസ് അടങ്ങുന്ന കോമയിലായ മുന്നണി വേണൊ ബിജെപി വേണോ എന്നതരത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള. കോൺഗ്രസ് സി പി എം പരസ്യ ബന്ധം ചരിത്രത്തിൽ ആദ്യമാണെന്നും കേരളത്തിലെ സമസ്ത ജീവിത മേഖലകളെയും സ്പർശിച്ചുകൊണ്ടുള്ള സ്ഥാനാർത്ഥി പട്ടിക വരുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും സി പി എമ്മിനെയും കോൺഗ്രസിനെക്കാളും വലിയ കക്ഷി ബിജെപിയാണെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു. ശബരിമല പ്രചരണ ആയുധമാക്കാൻ ബിജെപി ഒരുക്കമല്ല.
Read Also : പത്തനംതിട്ടയിൽ ബി.ജെ.പിക്ക് വിജയിക്കാൻ കഴിയുന്ന സാഹചര്യമാണ്: ശ്രീധരൻപിള്ള
തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ എടുത്ത തീരുമാനങ്ങളുടെ ആത്മാർത്ഥത മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട ശ്രീധരൻപിള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കാലതാമസ്സമെടുത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി പറയണമെന്നും കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ എടുത്ത തീരുമാനങ്ങളുടെ ആത്മാർത്ഥത മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ജനവിരുദ്ധ കോൺഗ്രസിന് ബദൽ ആണെന്ന് എ.കെ.ജി പറഞ്ഞ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് എവിടെയെത്തിയെന്ന് പിണറായിയും കാനവും വ്യക്തമാക്കണമെന്നും പറഞ്ഞു. സിപിഎം -സിപിഐക്ക് വോട്ടിടാനുള്ള അവസാന തിരഞ്ഞെടുപ്പ് ആയിരിക്കും.
തരൂരിന് സ്റ്റോക്ക് ഹോം സിൻഡ്രമാണെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ തയാറാകണമെന്നും ശ്രീധരൻപിള്ള പറഞ്ഞു. അതിൽ ഉറച്ച് നിൽക്കുന്നോ എന്നും വ്യക്തമാക്കണമെന്നും കൂട്ടിച്ചേർത്തു. തിരുവനന്തപുരം സ്ഥാനാർത്ഥിയുടെ മൂന്നു ഭാര്യമാരും മരിക്കുന്നതെങ്ങനെയെന്നും അതൊന്നും തെരുവിൽ ചർച്ചയാക്കാൻ ബിജെപി ആഗ്രഹിക്കുന്നില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here