Advertisement

ഡീബ്രീഫിങ് പൂര്‍ത്തിയായി; വിങ് കമാന്‍ഡര്‍ അഭിനന്ദന് ഇനി കുറച്ചുനാള്‍ വിശ്രമം

March 15, 2019
Google News 0 minutes Read

പാക്കിസ്ഥാനില്‍ നിന്നും മടങ്ങിയെത്തിയ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ഡീബ്രീഫിംഗ് പൂര്‍ത്തിയായി. മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസ്ഥരുടെയും അന്വേഷണ ഏജന്‍സി തലവന്‍മാരുടെയും നേതൃത്വത്തിലാണ് അഭിനന്ദനില്‍ നിന്നും പാക്കിസ്ഥാനില്‍ നടന്ന സംഭവങ്ങള്‍ ചോദിച്ചറിഞ്ഞത്. ആരോഗ്യനില വീണ്ടെടുക്കുന്നതിനായി ഇനി കുറച്ച് ആഴ്ചകള്‍ അവധിയില്‍ പ്രവേശിച്ച് വിശ്രമിക്കാന്‍ സൈന്യം നിര്‍ദേശിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ വ്യോമാക്രമണം ചെറുക്കുന്നതിനിടെ വിമാനം തകര്‍ന്ന് പാക്ക് പിടിയിലായ അഭിനന്ദ് വര്‍ദ്ധമാനെ ഇ മാസം ഒന്നാം തിയതിയാണ് പാക്കിസ്ഥാന്‍ ഇന്ത്യക്ക് തിരികെ കൈമാറിയത്.

വിദഗ്ധ ചികിത്സയും മെഡിക്കല്‍ പരിശോധനയും കഴിഞ്ഞെത്തിയ അഭിനന്ദന്‍ വര്‍ധമാനില്‍ നിന്നും പാക്കിസ്ഥാനില്‍ നടന്ന കാര്യങ്ങളെപ്പറ്റി ചോദിച്ചറിയുന്നതിനായാണ് സൈന്യം ഡീ ബ്രീഫിംഗ് നടത്തിയത്. വ്യോമസേനക്ക് പുറമേ മറ്റു അന്വേഷണ ഏജന്‍സികളും അഭിനന്ദനില്‍ നിന്നും വിവരങ്ങള്‍ തേടി. ഇതു പൂര്‍ത്തിയായ ശേഷമാണ് അഭിനന്ദനോട് അവധിയില്‍ പ്രവേശിക്കാന്‍ സൈന്യം നിര്‍ദേശിച്ചത്. അഭിനന്ദനെ ഒരാഴ്ചത്തെ മെഡിക്കല്‍ ലീവില്‍ വിടുകയാണെന്ന് സൈന്യം അറിയിച്ചു. ചികിത്സിച്ച ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് ലീവ്. അഭിനന്ദന്റെ ആരോഗ്യ നില നീരീക്ഷിച്ച് വരുകയാണെന്നും ആരോഗ്യ നില വീണ്ടെടുക്കുന്നതോടെ ജോലിയില്‍ പ്രവേശിക്കാനാകുമെന്നും വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here