Advertisement

തിരുവനന്തപുരത്തെ ലഹരി മാഫിയയെ കണ്ടെത്താന്‍ ശക്തമായ നടപടിയുമായി പൊലീസ്; സാമൂഹ്യ വിരുദ്ധരുടെ പട്ടിക തയ്യാറാക്കി

March 15, 2019
Google News 1 minute Read

തിരുവനന്തപുരത്തെ ലഹരി മാഫിയയെ കണ്ടെത്താന്‍ ശക്തമായ നടപടിയുമായി പൊലീസ്. തിരുവനന്തപുരം കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദ്ദീനാണ് കര്‍ശന നടപടികളുമായി മുന്നോട്ടു പോകാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെ സാമൂഹ്യ വിരുദ്ധരുടെ പട്ടിക തയ്യാറാക്കി. ക്രിമിനലുകളെ കണ്ടെത്താനും അറസിറ്റിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാത്രി നിരീക്ഷണത്തിനായി പ്രത്യേകം സംഘത്തേയും നിയോഗിച്ചു.

ജനങ്ങളുമായി സഹകരിച്ചാണ് പൊലീസ് നടപടി. തിരുവനന്തപുരത്തെ സാമൂഹിക വിരുദ്ധര്‍, ലഹരിക്ക് അടിമപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവരെ സംബന്ധിച്ച് വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കികൊണ്ടാണ് പൊലീസിന്റെ നടപടി. ഇതിനായി ടോള്‍ ഫ്രീ നമ്പറും ആരംഭിച്ചു. 9497975000 എന്ന നമ്പറില്‍ ജനങ്ങള്‍ക്ക് ലഹരി മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാവുന്നതാണ്.

Read more: കരമന കൊലപാതകം; ആറ് പേർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കരമന സ്വദേശി അനന്ദുവിനെ ലഹരി മരുന്നിന് അടിമപ്പെട്ട സംഘം കൊലപ്പെടുത്തിയത്. മുന്‍പ് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലയ്ക്ക് കാരണമായത്. കേസില്‍ ഇതുവരെ 11 പേരാണ് അറസ്റ്റിലായിട്ടുള്ളത്. പിടിയിലായവരില്‍ രണ്ടു പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണ്. കേസില്‍ ഇനിയും 8 പ്രതികളെ കൂടി പിടികൂടാനുണ്ടെന്നും പ്രതികളെല്ലാം ക്രിമിനില്‍ പശ്ചാത്തലമുള്ളവരാണെന്നും കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദ്ദീന്‍ വ്യക്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here