Advertisement

മുൻ പിഎസ് സി അധ്യക്ഷൻ ഡോ കെഎസ് രാധാകൃഷ്ണന്‍ ബിജെപിയിലേക്ക്

March 15, 2019
Google News 0 minutes Read
radhakrishnan

മുൻ പിഎസ് സി അധ്യക്ഷൻ ഡോ കെഎസ് രാധാകൃഷ്ണന്‍ ബിജെപി അംഗത്വം എടുക്കുന്നു. കൊല്ലത്തോ ആലപ്പുഴയിലോ മത്സരിച്ചേക്കും. ശബരിമല യുവതീപ്രവേശന വിഷയം തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് വ്യക്തമാക്കി കെഎസ് രാധാകൃഷ്ണന്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു.

ബിജെപിയുമായി സഹകരിക്കുന്നതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും. നരേന്ദ്രമോദി അഴിമതിക്കും കള്ളപ്പണത്തിനുമെതരെ നടത്തിയ ഭരണപരമായ ഇടപെടുലുകളെ പിന്തുണയ്ക്കുന്ന നിലപാടാണ് തനിക്കുള്ളതെന്നും
ശബരിമല വിഷയത്തില്‍ നിലപാടില്ലായ്മയാണ് കോണ്‍ഗ്രസ് നിലപാടെന്നും ഡോ. കെഎസ് രാധാകൃഷ്ണന്‍ ട്വന്റിഫോറിനോട് അന്ന് വ്യക്തമാക്കിയത്.  എന്നാൽ അന്ന് സ്ഥാനാർത്ഥിയായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നാണ് ഫെബ്രുവരി ആദ്യ വാരം രാധാകൃഷ്ണൻ പറഞ്ഞിരുന്നു.

2004ലെ യുഡിഎഫ് ഭരണകാലത്ത് കാലടി സര്‍വകലാശാല വൈസ് ചാന്‍സലറും കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പി.എസ്.സി ചെയര്‍മാനുമായിരുന്നു രാധാകൃഷ്ണന്‍. കോണ്‍ഗ്രസ് സഹയാത്രികനായിരുന്ന കെഎസ് രാധാകൃഷ്ണന്‍ ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടിയെ കടന്നാക്രമിച്ച് രംഗത്ത് എത്തിയത്. വീക്ഷണത്തില്‍ പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചിരുന്ന ആള്‍കൂടിയാണ് കെഎസ് രാധാകൃഷ്ണന്‍. സനാതന ഹിന്ദുവും ബ്രാഹ്മണനും ആണെന്ന് അവകാശപ്പെടുന്ന രാഹുല്‍ഗാന്ധി ശബരിമല പ്രശ്‌നത്തില്‍ വിശ്വാസികളെ വഞ്ചിച്ചുവെന്നാണ് അന്ന് രാധാകൃഷ്ണന്‍ ആരോപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here