ഉത്തരക്കടലാസ് റോഡരികില്‍ കണ്ടെത്തിയ സംഭവം; കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് കെ എസ് യു

കോഴിക്കോട് എസ്എസ്എല്‍സി ഉത്തരക്കടലാസുകള്‍ റോഡരികില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കതിരെ നടപടിയെടുക്കണണമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എംഅഭിജിത്ത്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും വകുപ്പ് തല അന്വേഷണത്തിന് ഉത്തര വിറക്കണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.
Read more: ഇന്നലെ നടന്ന എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍
ഡിജിറ്റല്‍ ഡോകുമെന്ററി ഫയല്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വൈസ് ചാന്‍സിലര്‍ അയച്ച ഫയല്‍ ഹാക്ക് ചെയ്യപ്പെട്ട സംഭവം ഗുരുതരമായി കാണണമെന്നും ഇതിനെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപികാണാമെന്നും അഭിജിത്ത് ആവശ്യപെട്ടു.
വിദ്യാര്‍ഥികളുടെ ഭാവിയെ ലാഘവത്തോടെ കാണുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കും മുന്‍പ് സര്‍ക്കാര്‍ പൊതു സമൂഹവുമായി ചര്‍ച്ച ചെയ്യണം. കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ സ്ഥിരനിയമനം അട്ടിമറിച്ച് താത്കാലിക നിയമനം നടത്തുന്ന സര്‍ക്കാര്‍ നടപടി തിരുത്തണമെന്നും കെ എസ് യു ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here