കട്ട് ഔട്ടുകൾക്കും ആളെകൂട്ടുന്നതിനും രാഷ്ട്രീയ പാർട്ടികൾക്ക് വിലക്കുമായി മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട്ടിൽ കട്ട്ഔട്ടുകൾക്കും ആളെ കൂട്ടുന്നതിനും രാഷ്ട്രീയ പാർട്ടികൾക്ക് വിലക്കുമായി മദ്രാസ് ഹൈക്കോടതി. പ്ലാസ്റ്റിക്ക് ബാനർ, ഫ്‌ളക്‌സ് ബോർഡുകൾ, പിവിസി (പോളി വിനൈൽ ക്ലോറൈഡ്) എന്നിവ ഉപയോഗിച്ചുള്ള കട്ട്ഔട്ടുകൾ എന്നിവയ്ക്കാണ് നിരോധനം. ഇതിനു പുറമെ രാഷ്ട്രീയ പ്രചാരണത്തിന് വലിയ തോതിൽ ആളെ കൂട്ടുന്നതിനും കോടതി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
മധുരയിലെ കെ.കെ. രമേഷ് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് വിധി ജസ്റ്റിസ് എൻ.കിരബകരന്റെയും ജസ്റ്റിസ് എസ്.എസ്. സുന്ദറിന്റെയും ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. പ്ലാസ്റ്റിക്ക് ബാനർ, ഫ്‌ളക്‌സ് ബോർഡുകൾ, പിവിസി (പോളി വിനൈൽ ക്ലോറൈഡ്) എന്നിവ ഉപയോഗിച്ചുള്ള കട്ട്ഔട്ടുകൾ എന്നിവ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന വിഷവസ്തുക്കൾ അടങ്ങിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതു കൊണ്ട് ഇവ വിലക്കിയതെന്നും കോടതി വ്യക്തമാക്കി.
Read Also : ഡൽഹിയിൽ മത്സരിക്കണമെന്ന ബിജെപി ആവശ്യം തള്ളി സെവാഗ്; ഗൗതം ഗംഭീറുമായി ചർച്ചകൾ നടത്തി വരികയാണെന്ന് ബിജെപി
എഐഎഡിഎംകെ, ഡിഎംകെ, ബി.ജെ.പി, കോൺഗ്രസ് എന്നിവ ഉൾപ്പെടെയുള്ള 16 രാഷ്ട്രീയ പാർട്ടികളെ കോടതി കേസിൽ സ്വമേധയാ കക്ഷി ചേർത്തിരുന്നു. ട്രക്കുകൾ, ബസുകൾ, മറ്റ് വാഹനങ്ങൾ എന്നിവ ഉപയോഗിച്ച് ആളെ കൂട്ടുന്നതിന് രാഷ്ട്രീയപാർട്ടികൾക്ക് തടയിടുന്നതിന് അധികൃതരെ കോടതി ചുമതലപ്പെടുത്തി. മാർച്ച് 21 ന് കേസിലെ തുടർവാദം കേൾക്കുമെന്നും കോടതി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here