എസ്എസ്എല്‍സി ഉത്തരക്കടലാസ് റോഡരികില്‍; രണ്ട് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് കായണ്ണ സ്‌കൂളിലെ എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍.  പരീക്ഷ നടത്തിന്റെ ചുമതലയുള്ള ചീഫ് സൂപ്രണ്ട് പുഷ്പലത, ഡെപ്യൂട്ടി സൂപ്രണ്ട് സണ്ണി ജോസഫ് എന്നിവര്‍ക്കെതിരെയാണ് നടപടി. നേരത്തെ അന്വേഷണ വിധേയമായി സ്‌കൂള്‍ അറ്റന്‍ഡര്‍ സിബിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ബുധനാഴ്ച നടന്ന എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് റോഡരികില്‍ കണ്ടെത്തിയത്. മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളായിരുന്നു വീണുപോയത്. തിരുവനന്തപുരത്തെ മൂല്യനിര്‍ണയ ക്യാമ്പിലേക്ക് ഉത്തരക്കടലാസുകള്‍ തപാല്‍ വഴി അയക്കാന്‍ സിബി ബൈക്കില്‍ പോകുന്നതിനിടെ വഴിയില്‍ വീണുപോകുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടയാള്‍ ഫോണ്‍ വഴി സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയും തുടര്‍ന്ന് ഉത്തരക്കടലാസുകള്‍ സ്‌കൂളിലെത്തിക്കുകയുമായിരുന്നു. 55 വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ പരീക്ഷയെഴുതിയത്.

Read more: ഇന്നലെ നടന്ന എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍

സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കെ എസ് യു രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും വകുപ്പ് തല അന്വേഷണത്തിന് ഉത്തര വിറക്കണമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ആവശ്യപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top