തിരുവനന്തപുരം ശ്രീ വരാഹത്ത് യുവാവ് കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം ശ്രീവരാഹത്ത് യുവാവ് കുത്തേറ്റു മരിച്ചു. ശ്രീവരാഹം സ്വദേശി ശ്യാം എന്ന മണിക്കുട്ടനാണ് മരിച്ചത്. ലഹരി മരുന്ന് മാഫിയാ സംഘം ഏറ്റുമുട്ടുന്നതിനിടെ മണിക്കുട്ടന്‍ തടയാന്‍ ചെന്നതായിരുന്നു.ലഹരി മരുന്ന് മാഫിയ സംഘത്തില്‍പെട്ട അര്‍ജുനാണ് കുത്തിയതെന്നാണ് പോലീസ് നിഗമനം.ഉണ്ണിക്കണ്ണന്‍, വിമല്‍ എന്നിവര്‍ക്കും കുത്തേറ്റു.

സംഭവത്തില്‍ പ്രതികളായ രജിത്ത്, മനോജ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവില്‍ പോയ അര്‍ജുന് വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്. പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്. രണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് ലഹരിസംഘങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നാമത്തെ കൊലപാതകമാണിത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top