നരേന്ദ്രമോദിയെ ഹിറ്റ്‌ലറോടും മുസോളിനിയോടും താരതമ്യം ചെയ്ത് ദിഗ്‌വിജയ് സിങ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏകാധിപതികളായ അഡോള്‍ഫ് ഹിറ്റ്‌ലറോടും ബെനിറ്റോ മുസോളിനിയോടും താരതമ്യം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ലോകത്തിന് മഹാത്മ ഗാന്ധിയെ പോലെയും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെയും പോലെയുമുള്ള നേതാക്കളെയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസീലന്‍ഡില്‍ നടന്ന ഭീകരാക്രമണത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അപലപിച്ചതിന് പിന്നാലെയാണ് ദിഗ്‌വിജയ് മോദിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ലോകത്തിന് ആവശ്യം സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും സന്ദേശമാണ്. രാഹുലിനോട് താന്‍ പൂര്‍ണമായി യോജിക്കുകയാണെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.

നേരത്തെ ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചിരുന്നു. ന്യൂസിലന്‍ഡിലെ ജനങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top