‘ബിജെപി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്ന മാര്‍ക്കറ്റിങ് കമ്പനി’; വനിതാ നേതാവ് പാര്‍ട്ടി വിട്ടു

ഗുജറാത്തില്‍ ബിജെപിയെ വെട്ടിലാക്കി വനിതാ നേതാവ് പാര്‍ട്ടി വിട്ടു. ഗുജറാത്ത് ബിജെപിയിലെ വനിതാ നേതാവ് രേഷ്മ പട്ടേല്‍ ആണ് പാര്‍ട്ടി വിട്ടത്. പോര്‍ബന്ദര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും രേഷ്മ വ്യക്തമാക്കി.
പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചാണ് രേഷ്മ തന്റെ രാജിക്കാര്യം അറിയിച്ചത്. പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം നല്‍കി വഞ്ചിക്കുന്ന മാര്‍ക്കറ്റിങ് കമ്പനിയായി ബിജെപി മാറിയെന്ന് രേഷ്മ പറഞ്ഞു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ എല്ലാംതന്നെ പാവപ്പെട്ട ജനങ്ങളെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി സ്വന്തം നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും അത് തുറന്നു കാണിക്കാനാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവുന്നതെന്നും രേഷ്മ പറഞ്ഞു.
Read more: ശശി തരൂരിന്റെ ബന്ധുക്കള്‍ക്ക് കൊട്ടിഘോഷിച്ച് അംഗത്വം നല്‍കിയത് ബിജെപിക്ക് തിരിച്ചടിയാകുന്നു
പട്ടീദാര്‍ വിഭാഗത്തില്‍ ഏറെ സ്വാധീനമുള്ള നേതാവായ രേഷ്മ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബിജെപിക്ക് കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. അതേസമയം രാജസ്ഥാനിലെ മുതിര്‍ന്ന് ബിജെപി നേതാവ് വെറ്ററന്‍ ദേവി സിങ് ഭാട്ടിയെയും പാര്‍ട്ടി വിട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here