Advertisement

സൗദിയിൽ ഹെലിക്കോപ്റ്റർ സർവീസ് ആരംഭിക്കുന്നു

March 16, 2019
Google News 1 minute Read

സൗദിയിൽ വിനോദ സഞ്ചാരികളെയും വ്യവസായികളെയും ആകർഷിക്കാൻ ഹെലിക്കോപ്റ്റർ സർവീസ് ആരംഭിക്കുന്നു. രാജ്യത്ത് ആദ്യമായാണ് വാണിജ്യാടിസ്ഥാനത്തിൽ ഹെലിക്കോപ്റ്റർ സേവനം ആരംഭിക്കുന്നത്.

ആഡംബര വിനോദ സഞ്ചാരത്തിനുള്ള സാധ്യതകൾ വർധിച്ച സാഹചര്യത്തിലാണ് സൗദിയിൽ വാണിജ്യാടിസ്ഥാനത്തിൽ ഹെലിക്കോപ്റ്റർ സേവനം ആരംഭിക്കുന്നത്. ഹെലിക്കോപ്റ്ററിന്റെ സേവനം നഗരങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും  മറ്റ് ഉൾപ്രദേശങ്ങളിലും ലഭ്യമായിരിക്കും. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെൻറ് ഫണ്ട് ആണ് ഇതുസംബന്ധമായ പ്രഖ്യാപനം നടത്തിയത്. തീരുമാനത്തെ സൗദി ടൂറിസം വകുപ്പ് സ്വാഗതം ചെയ്തു.

Read Also : യാത്രക്കാരുടെ എണ്ണത്തിൽ റോക്കോർഡിട്ട് സൗദി വിമാനത്താവളങ്ങൾ

വിനോദ സഞ്ചാരികൾക്കും വ്യവസായികൾക്കും ഈ സേവനം ഏറെ പ്രയോജനപ്പെടുമെന്നാണ്
കണക്കുകൂട്ടൽ. അൽ ഊല പോലുള്ള ചരിത്ര പൈതൃക കേന്ദ്രങ്ങളിലേക്കും റെഡ്‌സീ, ഖിദിയ്യ പോലുള്ള മെഗാ ടൂറിസം കേന്ദ്രങ്ങളിലേക്കുമെല്ലാം ഹെലിക്കോപ്റ്റർ സേവനം ഉണ്ടാകുമെന്നാണ് സൂചന. ആഭ്യന്തര ടൂറിസം മേഖലയുടെ വളർച്ചയ്ക്കും, നിരവധി തൊഴിലവസരങ്ങൾക്കും പുതിയ പദ്ധതി കാരണമാകും. 565 മില്യൺ റിയാലാണ് ഇനീഷ്യൽ ക്യാപിറ്റൽ ആയി സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെൻറ് ഫണ്ട് ഈ പദ്ധതിക്കായി നീക്കി വെച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here