പശ്ചിമബംഗാളില്‍ സിപിഎം സഖ്യം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

പശ്ചിമബംഗാളില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന സിപിഎം സഖ്യം ഒഴിവാക്കാനുള്ള തീരുമാനവുമായി കോണ്‍ഗ്രസ്. ബംഗാളില്‍ എല്ലാ സീറ്റുകളിലേക്കും ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ പുതിയ തീരുമാനം. നേരത്തെയുണ്ടാക്കിയ ധാരണകള്‍ മറികടന്ന് ഇടതുമുന്നണി കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസിലെ പ്രധാന നേതാക്കള്‍ സ്ഥിരമായി മത്സരിച്ചു വരുന്ന ചില മണ്ഡലങ്ങള്‍ സിപിഐക്കും ഫോര്‍വേഡ് ബ്ലോക്കിനും നല്‍കിയിരുന്നു.

ഈ സീറ്റുകളില്‍ വേണമെങ്കില്‍ ചര്‍ച്ചയാകാമെന്ന് സിപിഎം വ്യക്തമാക്കിയിരുന്നെങ്കിലും ഏകപക്ഷീയ നടപടി കോണ്‍ഗ്രസിന്റെ അതൃപ്തിക്കിടയാക്കി. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സോമന്‍ മിത്ര രാഹുല്‍ഗാന്ധിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ്‌ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തത്. ആകെയുള്ള 42 സീറ്റുകളില്‍ 25 സീറ്റുകളിലേക്കാണ് ഇടതുമുന്നണി ഇന്നലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top