ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റായി കെ ടി ഇര്‍ഫാന്‍

2020 ല്‍ നടക്കുന്ന ടോക്യോ ഒളിമ്പിക്‌സിന് മലയാളിതാരം കെ.ടി ഇര്‍ഫാന്‍ യോഗ്യത നേടി. ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് കൂടിയാണ് ഇര്‍ഫാന്‍. ജപ്പാനിലെ നോമിയില്‍ നടന്ന ഏഷ്യന്‍ റേസ് വോക്കിംങ് ചാമ്പ്യന്‍ഷിപ്പില്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍ 1:20.57 സമയത്തില്‍ നാലാമതായാണ് കെ.ടി ഇര്‍ഫാന്‍ ഫിനിഷ് ചെയ്തത്. ഒരു മണിക്കൂര്‍ 21 മിനിട്ടായിരുന്നു ടോക്യോ ഒളിംപിക്സിന്റെ 20 കി.മീ നടത്തത്തിന്റെ യോഗ്യതാ സമയം.
ഈ വിഭാഗത്തില്‍ ജപ്പാന്റെ ടൊഷികാസു യമനിഷിയാണ് സ്വര്‍ണ്ണം നേടിയത്. ഒരു മണിക്കൂര്‍ 17 മിനിറ്റ് 15 സെക്കന്റിലായിരുന്നു ജപ്പാന്‍ താരം ഫിനിഷ് ചെയ്തത്. കസാഖിസ്ഥാന്റെ ജോര്‍ജി ഷെയ്കോ(1:20.21) കൊറിയയുടെ ബെയോങ്ക്വാങ് ചോ(1:20.40) എന്നിവര്‍ യഥാക്രമം വെള്ളിയും വെങ്കലവും സ്വന്തമാക്കി. 2012 ഒളിംപിക്സിലായിരുന്നു കെ.ടി ഇര്‍ഫാന്റെ ഈയിനത്തിലെ ഏറ്റവും മികച്ച പ്രകടനം.അന്ന് ലണ്ടനില്‍ കുറിച്ച 1:20:21 എന്ന സമയമാണ് ദേശീയ റെക്കോഡായി തുടരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here