Advertisement

ഇനി എടിഎം കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം !

March 18, 2019
Google News 1 minute Read

ഇനി എടിഎം കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം. എസ്ബിഐ ആണ് ഈ സേവനം ലഭ്യമാക്കുന്നത്.

ഈ സേവനം ലഭ്യമാകുന്നതിന് ഫോണിൽ എസ്ബിഐയുടെ യോനോ ആപ്ലിക്കേഷൻ വേണം. യോനോ ആപ്പിൽ ക്യാഷ്
വിഡ്രോവൽ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ആറ് അക്ക ഒടിപി ലഭിക്കും. അരമണിക്കൂർ വരെയാണ് ഈ ഒടിപി ഉപയോഗിക്കാൻ കഴിയുകയുള്ളു. എസ്ബിഐ എടിഎമ്മിൽ എത്തിയ ശേഷം യോനോ പിന്നും ഈ ഒടിപിയും എന്റർ ചെയ്ത് പണം പിൻവലിക്കാവുന്നതാണ്.

Read Also : എടിഎം കാർഡ് തട്ടിപ്പ് തടയാൻ ഡിസേബിൾ സൗകര്യവുമായി ബാങ്കിങ് ആപ്പുകൾ

നിലവിൽ 16,500 എടിഎമ്മുകളിൽ മാത്രമാണ് സേവനം ലഭ്യമാക്കിയിട്ടുള്ളു. അടുത്ത 3-4 മാസങ്ങൾക്കുള്ളിൽ രാജ്യത്തെ 60,000 എടിഎമ്മുകളിൽ സേവനം ലഭ്യമാക്കുമെന്ന് ചെയർമാൻ രജ്‌നീഷ് കുമാർ പറഞ്ഞു. അടുത്ത ഒരു വർഷത്തിനുള്ളിൽ ഒരു മില്യൺ എടിഎമ്മുകളിലും സേവനം ലഭ്യമാക്കും.

Read Also : ഹോം ലോൺ വായ്പ്പാ നിരക്കിൽ ഇളവ് വരുത്തി എസ്ബിഐ

ഒരു ഡിവൈസിൽ മാത്രമാണ് നിലവിൽ സേവനം പ3വർത്തിപ്പിക്കാൻ സാധിക്കുകയുള്ളു. സുരക്ഷയുടെ ഭാഗമായാണ് ഈ നിയന്ത്രണം. മാത്രമല്ല ആറ് അക്ക ഒടിപി നൽകുന്നതും സെക്യൂരിറ്റിയുടെ ഭാഗമായാണ്. ഇത്തരം ട്രാൻസാക്ഷനിലൂടെ 10,000 രൂപ വരെ മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളു. ഇത്തരം രണ്ട് ട്രാൻസാക്ഷൻ മാത്രമേ ഒരു ദിവസം സാധിക്കുകയുള്ളു.

എസ്ബിഐ യോനോ ആപ്പിന് 7 മില്യൺ ഉപഭോക്താക്കളാണ് ഉള്ളത്. എസ്ബിഐ എനിവെയർ ആപ്ലിക്കേഷന് 10 മില്യണിലധികം ഉപഭോക്താക്കളും. നിലവിൽ ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളു. ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാക്കുന്നതിനെ കുറിച്ച് ബാങ്ക് ആലോചിച്ചുവരികയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here