ജമ്മുകാശ്മീരില്‍ പാക് വെടിവെപ്പ്; ഒരു സൈനികന് വീരമൃത്യു

pak attack Loc again

ജമ്മുകാശ്മീരില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന് വീരമൃത്യു. രജൗരി ജില്ലയിലാണ് സംഭവം. വെടിവെപ്പിന് പുറമെ മോട്ടോര്‍ ഷെല്‍ ആക്രമണവും നടത്തി. ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചരയോടെയാണ് ആക്രമണം ഉണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ 7.30ഓടെ പാക്കിസ്ഥാന്‍ വെടിവെപ്പ് അവസാനിപ്പിച്ചുവെന്ന് പ്രതിരോധ വക്താവ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top