ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍? വടകരയില്‍ മത്സരിക്കാനില്ലെന്ന് ബിന്ദു കൃഷ്ണ

ഗ്രൂപ്പ് തര്‍ക്കത്തില്‍ ഉടക്കി അനിശ്ചിതത്വത്തിലായ യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്ത് വരും. ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയില്‍ തന്നെ മത്സരിച്ചേക്കും. വടകരയില്‍ ബിന്ദു കൃഷ്ണയോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ബിന്ദു കൃഷ്ണ ആവശ്യം നിരാകരിക്കുകയായിരുന്നു. വടകരയില്‍ അഡ്വ പ്രവീണ് കുമാറിനേയും, സജീവ് മാറോളിയേയും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.
ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായ വയനാട് സീറ്റില്‍ സമവായ സ്ഥാനാര്‍ത്ഥിയായി വിവി പ്രകാശിനെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. മലപ്പുറം ഡിസിസി പ്രസിഡന്റാണ് വിവി പ്രകാശ്. വയനാട് സിദ്ധിക്കിന് തന്നെ നല്‍കണം എന്ന് കാര്യത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിവി പ്രകാശിന്റെ പേരില്‍ അനുനയത്തിന് വഴങ്ങിയേക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. കഴിഞ്ഞ ദിവസം വരെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ വിവി പ്രകാശിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നില്ല. എന്നാല്‍ ഡല്‍ഹിയില്‍ വിവി പ്രകാശ് എത്തിയത് അദ്ദേഹത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിക്കുന്നുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here