‘വൈറസ്’ പുതിയ പോസ്റ്റർ പുറത്ത്

വൈറസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നിപ വൈറസിനെതിരെയുള്ള കേരളത്തിന്റെ പ്രതിരോധത്തിന്റേയും ചെറുത്തുനിൽപ്പിന്റേയും അതിജീവനത്തിന്റേയും നേർക്കാഴ്ച്ചയാണ് വൈറസ് എന്ന ചിത്രം.

ആസിഫ് അലി, ടൊവിനോ തോമസ്, പാർവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, കുഞ്ചാക്കോ ബോബൻ, റഹ്മാൻ, രേവതി, ഇന്ദ്രജിത്, മഡോണ സെബാസ്റ്റ്യൻ, പൂർണിമ ഇന്ദ്രജിത്, സൗബിൻ ഷാഹിർ, ജോജു ജോർജ്, ദിലീഷ് പോത്തൻ, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണ, ശ്രീനാഥ് ഭാസി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

Read Also : വെസ്റ്റ് നൈല്‍ വൈറസ്; കേന്ദ്ര വിദഗ്ധ സംഘം മലപ്പുറത്തെത്തി

നിപ രോഗികളെ ശുശ്രൂഷിച്ച് പനി ബാധിച്ച് മരണത്തിന് കീഴടങ്ങിയ നഴ്‌സ് ലിനിയുടെ വേഷത്തിലെത്തുന്നത് റിമ കല്ലിങ്കലാണ്. മുഹ്‌സിൻ പെരാരി, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. ആഷിഖും റിമയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ രാജീവ് രവിയാണ്. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സൈജു ശ്രീധരനാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top