രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് വിടി ബല്‍റാം

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കടുത്ത ഗ്രൂപ്പ് തര്‍ക്കം നിലനില്‍ക്കുന്ന വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് തൃത്താല എംഎല്‍എ വിടി ബല്‍റാമിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തും. രാഹുൽ മുന്നോട്ടു വക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാൻ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണെന്നും വിടി ബല്‍റാം ഫെയ്സ് ബുക്കില്‍ കുറിച്ചു.
വയാനാട് സീറ്റിന് വേണ്ടി ടി സിദ്ധിക്കിന് വേണ്ടി എ ഗ്രൂപ്പും ഷാനിമോള്‍ ഉസ്മാന് വേണ്ടി ഐ ഗ്രൂപ്പും പിടിമുറിക്കിയിരിക്കുകയാണ്. പ്രശ്നപരിഹാരത്തിനായി വയനാട്ടിൽ ഷാനിമോൾ ഉസ്‌മാന് നല്‍കി ആലപ്പുഴയില്‍ ടി സിദ്ധിക്കിനെ മത്സരിപ്പിക്കാനുള്ള ഫോര്‍മുലയില്‍ ഇന്ന് ചർച്ച നടക്കും. ഉമ്മൻചാണ്ടി കൂടി പങ്കെടുക്കുന്ന ചർച്ചയ്ക്ക് ശേഷം ഇന്ന് പ്രഖ്യാപനം ഉണ്ടാകും. പുതിയ ഫോര്‍മുല പ്രകാരം വയനാട് ഷാനി ഉസ്മാന് നല്‍കി ആലപ്പുഴയില്‍ ടി സിദ്ധിക്കിനെ മത്സരിപ്പിക്കാനും വടകരയില്‍ വിദ്യ ബാലകൃഷ്ണനെ നിര്‍ത്താനുമാണ് നീക്കം. ഇതിലൂടെ സാമുദായിക ഗ്രൂപ്പ് സമവാക്യങ്ങളും യുവ വനിതാ പ്രാതിനിധ്യവും ഉറപ്പിക്കാമെന്ന് കണക്കുകൂട്ടുന്നു. പക്ഷെ ഇതിനോട് എ ഗ്രൂപ്പ് ഇതുവരെ യോജിപ്പ് അറിയിച്ചിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here