ബസുകളില്‍ ഉച്ചത്തില്‍ പാട്ട്; മോട്ടോര്‍ വാഹന വകുപ്പ് കേസ് എടുത്തു

private bus

ഉച്ചത്തില്‍ പാട്ട് വച്ച് ഓടിയ സ്വകാര്യ ബസ്സുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. കൊച്ചിയില്‍ 20 ബസ്സുകള്‍ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ബസ്സുകളില്‍ സ്ഥാപിച്ചിരിക്കുന്ന മ്യൂസിക്ക് സിസ്റ്റവും ബോക്സുകളും നീക്കം ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഇത് പാലിക്കാത്തവര്‍ക്ക് എതിരെയാണ് ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്. ഇനിയും ഇത്തരത്തില്‍ നിയമം അനുസരിക്കാതെ ഓടുന്ന ബസ്സുകള്‍ക്കും ഉടമകള്‍ക്കും എതിരെ നടപടി എടുക്കുമെന്ന് എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ കെ മനോജ് കുമാര്‍ അറിയിച്ചു.

കേരള മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 289പ്രകാരം ഇത്തരത്തില്‍ വാഹനങ്ങളില്‍ പാട്ട് വയ്ക്കുന്നത് കുറ്റകരമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top