Advertisement

ബിജെപി സ്ഥാനാര്‍ത്ഥിയാകാനൊരുങ്ങി രവീന്ദ്ര ജഡേജയുടെ ഭാര്യ; ജാംനഗറില്‍ ഹാര്‍ദിക് പട്ടേലിനെതിരെ മത്സരിച്ചേക്കും

March 19, 2019
Google News 0 minutes Read

ബിജെപി സ്ഥാനാര്‍ത്ഥിയാകാനൊരുങ്ങി ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ. ഗുജറാത്തിലെ ജാംനഗറില്‍ നിന്നും ജഡേജയുടെ ഭാര്യ റിവാബ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് വിവരം. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലാണ് രംഗത്തുള്ളത്.

ഗുജറാത്ത് കര്‍ണി സേനയുടെ വനിതാ വിങിന്റെ പ്രസിഡന്റായിരുന്നു റിവാബ ജഡേജ. ക്ഷത്രിയ വിഭാഗത്തിന്റെ പിന്തുണയോടെയാണ് റിവാബ ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ബിജെപിയുടെ പൂനം മദം ആണ് ജാംനഗറിനെ ലോക്‌സഭയില്‍ നിലവില്‍ പ്രതിനിധീകരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിക്രം മദത്തിന്റെ അനന്തരവളാണ് പൂനം.

അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹാര്‍ദിക് പട്ടേല്‍ പ്രചരണം ഊര്‍ജിതമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൗകിദാര്‍ ക്യാമ്പയിനെ നേരിടാന്‍ ബെര്‍ജോഗാര്‍ ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് ഹാര്‍ദിക്. ബെര്‍ജോഗാര്‍ എന്നാല്‍ തൊഴില്‍രഹിതന്‍ എന്നാണ് അര്‍ത്ഥം. രാഹുല്‍ഗാന്ധിയുടെ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന പരാമര്‍ശത്തിന്റെ ചുവട് പിടിച്ച് താനും കാവല്‍ക്കാരനാണ് എന്ന പേരില്‍ മോദി ആരംഭിച്ച ക്യാമ്പയിന്‍ സാമൂഹികമാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു.

മോദിയെ പിന്തുണച്ച് ആയിരക്കണക്കിന് ആളുകളാണ് ചൗകിദാര്‍ ക്യാമ്പയിനില്‍ പങ്കുചേര്‍ന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബെര്‍ജോഗാര്‍ തരംഗം സൃഷ്ടിക്കാനുള്ള ഹാര്‍ദികിന്റെ നീക്കം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here