Advertisement

ഗോവ നിയമസഭയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തും : മുഖ്യമന്ത്രി പ്രമോദ് സാവന്ത്

March 19, 2019
1 minute Read

ഗോവ നിയമസഭയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പതിനാല് എംഎൽഎമാരുള്ള കോൺഗ്രസ് കഴിഞ്ഞ ദിവസം ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ന് പുലർച്ചെയാണ് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായും സുധിൻ ധവാലിക്കർ, വിജയ് സർദേശായി എന്നിവർ ഉപമുഖ്യമന്ത്രിമ്മാരായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വിശ്വസ വോട്ടെടുപ്പിൽ ഭൂരിപക്ഷമുണ്ടാകുമെന്ന ആത്മവിശ്വസത്തിലാണ് ബിജെപി.

മൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ വിയോഗത്തിന് ശേഷം ഗോവയിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ശ്രമം ബി ജെ പി വേഗത്തിൽ പൂർത്തിയാക്കി സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്തുകയായിരുന്നു. പുതിയ മുഖ്യമന്ത്രിയായ പ്രമോദ് സാവന്തിൻറെ മുന്നിലുള്ള ആദ്യ വെല്ലുവിളി വിശ്വസ വോട്ടെടുപ്പിൽ വിജയിക്കുകയെന്നതാണ്.

Read Also : പ്രമോദ് സാവന്ത് ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സഖ്യകക്ഷികളായ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി നേതാവ് സുധിൻ ധവാലിക്കറും ഗോവ ഫോർവേഡ് പാർട്ടി നേതാവ് വിജയ് സർദേശായിയും ഉപമുഖ്യമന്ത്രിമ്മാരായും സത്യപ്രതിജ്ഞ ചെയ്തതോടെ സർക്കാരിന് പിന്തുണ നൽകി കൊണ്ടിരുന്ന മൂന്ന് സ്വതന്ത്ര എം എൽ എമ്മാർ അതൃപ്തി അറിയിച്ചിരുന്നു. ഇവർക്ക് ആവശ്യമായ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്നാണ് ബി ജെ പി വ്യക്തമാക്കുന്നത്. സർക്കാർ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് പ്രമോദ് സാവന്ത് വ്യക്തമാക്കി.

14 എം എൽ എമ്മാരുള്ള കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ സർക്കാരുണ്ടാക്കാൻ അവകാശ വാദമുന്നയിച്ചിരുന്നു, ഏക എൻസിപി എംഎൽഎയുടെ പിന്തുണയും കോൺഗ്രസിനാണ്. എന്നാൽ പന്ത്രണ്ട് എം എൽ എമ്മാരുളള ബിജെപിക്ക് എംജിപി, ജിഎഫ്പി പാർട്ടികളുടെ മൂന്ന് വീതം എംഎൽഎമ്മാരുടെയും മൂന്ന് സ്വതന്ത്ര എംഎൽഎമ്മാരുടെയും അടക്കം 21പേരുടെ പിന്തുണയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top