വടകരയില്‍ കെ പ്രവീണ്‍ കുമാറിന് സാധ്യത

കോണ്‍ഗ്രസിന്റെ ശേഷിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്ന് പുറത്ത് വരും. വയനാട് ടി സിദ്ധിക്ക് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിട്ടുണ്ട്. വടകരയില്‍ അഡ്വക്കേറ്റ് പ്രവീണ്‍കുമാറിന് മുന്‍തൂക്കമുണ്ട്. പ്രവീണിന് മുന്‍തൂക്കം നല്‍കിയുള്ള സ്ഥാനാര്‍ത്ഥി പട്ടിക ഹൈക്കമാന്റിന് സമര്‍പ്പിച്ചു. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ തന്നെയാണ് മത്സരിക്കുക. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും മത്സരിക്കും. അടൂര്‍ പ്രകാശ് ഇന്ന് മുതല്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
ReadAlso: അടൂർ പ്രകാശ് പ്രചാരണമാരംഭിച്ചു
പ്രവീണ്‍ കുമാറിലേക്ക് സ്ഥാനാര്‍ത്ഥി പട്ടികയുടെ അന്തിമ രൂപം എത്തിയെന്നാണ് സൂചന. ഇന്നലെ തന്നെ പ്രവീണ്‍കുമാറിന് സാധ്യത വര്‍ദ്ധിച്ചിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്റെ പേര് ഉയര്‍ന്ന് കേട്ടെങ്കിലും മത്സരിക്കില്ലെന്ന് അദ്ദേഹം ഉറച്ച് നിന്നതോടെയാണ് പ്രവീണ്‍ കുമാറിലേക്ക് കെപിസിസി നേതൃത്വം എത്തിയത്. നേതൃത്വം നല്‍കിയ ഈ ലിസ്റ്റ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ചര്‍ച്ച ചെയ്യും. രാഹുല്‍ ഗാന്ധി അടക്കം പങ്കെടുക്കുന്ന മീറ്റിംഗാണിത്. യോഗത്തില്‍ പട്ടിക ചര്‍ച്ച ചെയ്ത് ഉച്ചയ്ക്ക് മുമ്പ് വടകരയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും.
ReadAlso: സംഘടനാപരമായും രാഷ്ട്രീയമായും യുഡിഎഫ് തകർന്നെന്ന് കോടിയേരി ബാലകൃഷ്ണന്‍
മുല്ലപ്പള്ളിയെ ഹൈക്കമാന്റ് നിര്‍ബന്ധിച്ച് മത്സരിപ്പിക്കില്ല അത് കൊണ്ട് തന്നെ മുല്ലപ്പള്ളി വടകര സ്ഥാനാര്‍ത്ഥി ആകില്ലെന്നത് ഉറപ്പാണ്. ശക്തനായ സ്ഥാനാര്‍ത്ഥി വടകരയില്‍ വേണമെന്നാണ് ആര്‍എംപി അടക്കം ആവശ്യപ്പെട്ടിരുന്നത്. മുല്ലപ്പള്ളിയോളം ശക്തനായ ആളെ നിറുത്തണം എന്നാണ് ആവശ്യം. വടകരയിൽ നിർത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ നിന്ന് സന്ദേശപ്രവാഹമായിരുന്നു.
ഇതിന് പിന്നാലെ കെ മുരളീധരനെയും സുധീരനേയും ബിന്ദുകൃഷ്ണയേയും അടക്കം പരിഗണിച്ച സീറ്റാണിത്. എന്നാല്‍ അവരൊന്നും മത്സരിക്കാന്‍ സന്നദ്ധരായിരുന്നില്ല. ബിന്ദുകൃഷ്ണയ്ക്ക് എതിരെ പ്രാദേശികമായ എതിര്‍പ്പും ശക്തമായി. അതു കൊണ്ടാണ് പ്രാദേശിക സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പ്രവീണ്‍കുമാറിനെ പരിഗണിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here