കേരളത്തില്‍ എന്‍ഡിഎ സീറ്റുകളില്‍ ധാരണയായി; ബിജെപി പതിനാലു സീറ്റുകളില്‍; അഞ്ചു സീറ്റുകളില്‍ ബിഡിജെഎസ്

കേരളത്തില്‍ എന്‍ഡിഎയുടെ സീറ്റുകള്‍ സംബന്ധിച്ച് തീരുമാനമായി. ബിജെപി പതിനാലു സീറ്റുകളിലാണ് മത്സരിക്കും. അഞ്ചു സീറ്റുകളില്‍ ബിഡിജെഎസ് ആയിരിക്കും മത്സരിക്കുക. വയനാട് ആലത്തൂര്‍, തൃശൂര്‍, ഇടുക്കി, മാവേലിക്കര എന്നീ മണ്ഡലങ്ങളിലാണ് ബിഡിജെഎസ് മത്സരിക്കുക. കോട്ടയത്ത് കേരള കോണ്‍ഗ്രസിന്റെ പി സി തോമസായിരിക്കും മത്സരിക്കുക.
തൃശൂരില്‍ ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. ബിഡിജെഎസ് കമ്മിറ്റി ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് തുഷാര്‍ വെള്ളപ്പള്ളി വ്യക്തമാക്കിയത്. മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തില്‍ എത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും തുഷാര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയായാല്‍ എസ്എന്‍ഡിപി ഭാരവാഹിത്വം രാജിവെയ്ക്കുമെന്നും തുഷാര്‍ പറഞ്ഞു.
ഏതൊക്കെ മണ്ഡലങ്ങളില്‍ ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇന്നു തന്നെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാന്‍ കഴിയുമെന്നാണ് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് പറഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here