ഇൻസ്റ്റഗ്രാമിൽ നിന്ന് ഇനി നേരിട്ട് സാധനങ്ങൾ വാങ്ങാം

ഇൻസ്റ്റഗ്രാം ഇന്ന് ബിസിനസ്സ് പ്രമോഷനുള്ള ഒരു വേദികൂടിയാണ്. ഇവയെല്ലാം ലൈക്ക് ചെയ്ത് വിടുക മാത്രമല്ല ഇനി മുതൽ വാങ്ങുകയും ചെയ്യാം. ഇതിനായി ചെക്ക് ഔട്ട് എന്ന പേരിൽ പുതിയ ടൂൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.
നൈക്ക്, റിവോൾവ് പോലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് പുതിയ ടൂൾ പരീക്ഷണാടിസ്ഥാനത്തിൽ ഇൻസ്റ്റാഗ്രാമിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം വഴി വരുമാനമുണ്ടാക്കാനുള്ള പുതിയ മാർഗം പരീക്ഷിക്കുകയാണ് ഫെയ്‌സ്ബുക്ക് ഇതിലൂടെ.
Read Also : ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം
നേരത്തെ ഉൽപ്പന്നങ്ങൾ പരസ്യം ചെയ്യാനും അത് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെട്ട റീടെയ്‌ലർ വെബ്‌സൈറ്റുകളിലേക്ക് എളുപ്പം എത്തുന്നതിനായുള്ള ലിങ്കുകൾ നൽകാനുമുള്ള സൗകര്യം ഇൻസ്റ്റാഗ്രാം ഒരുക്കിയിരുന്നു. എന്നാൽ മറ്റു വെബ്‌സൈറ്റുകളിലേക്ക് ആളുകളെ കൊണ്ടുപോവുന്നതിന് പകരം ഇൻസ്റ്റാഗ്രാമിൽ തന്നെ കച്ചവടം നടത്താനാണ് ചെക്ക് ഔട്ട് ടൂൾ ലക്ഷ്യമിടുന്നത്.
വിസ, മാസ്റ്റർകാർഡ്, ഡിസ്‌കവർ, പേ പാൽ സേവനങ്ങൾ വഴിയുള്ള പണമിടപാടുകൾ ഇൻസ്റ്റഗ്രാമിൽ സാധ്യമാവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here